വാര്‍ത്തകള്‍

30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയിലെ വീടില്ലാത്ത കുട്ടുകളുടെ എണ്ണം 8% വര്‍ദ്ധിച്ചതായി പുതിയ റിപ്പോര്‍ട്ട് പറയുന്നു. 25 ലക്ഷം കുട്ടികള്‍ വീടില്ലാത്തവരാണ്. അതായത് അമേരിക്കയിലെ 30 കുട്ടികളില്‍ ഒരാള്‍ വീടില്ലാത്തത്. ഈ പ്രശ്നം ഒരു പകര്‍ച്ചവ്യാധിയുടെ നിലയിലെത്തിയിരിക്കുകയാണെന്ന് പഠനം നടത്തിയ National Center on Family Homelessness പറയുന്നു. വംശീയ അസമത്തം, വീട്ടിലെ ആക്രമണം, ചിലവ് കുറഞ്ഞ വീടില്ലാത്തത് എന്നിവ ഈ പ്രശ്നം വഷളാക്കുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി

ഗ്രീസിലെ സൈനിക ഏകാധിപത്യത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികമായി ഏഥന്‍സില്‍ പതിനായിരക്കണക്കിന് ആളുകള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ ജാഥ നടത്തി. അമേരിക്കന്‍ ഏംബസിയുടെ സുരക്ഷക്കായി സര്‍ക്കാര്‍ 7,000 പോലീസുകാരെ വിന്യസിപ്പിച്ചു. അമേരിക്കയുടെ പിന്‍താങ്ങലോടെയായിരുന്നു 1967 മുതല്‍ 1974 വരെ ഏകാധിപത്യ ഭരണം ഗ്രീസില്‍ നടന്നത്.

ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

കാലിഫോര്‍ണിയയില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ക്ലാസ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. UC Board of Regents ഫീസ് അടുത്ത 5 വര്‍ഷത്തേക്ക് 5% വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി പ്രസിദ്ധപ്പെടുത്തിയതുമുതല്‍ UC Berkeley യില്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ Wheeler Hall കൈയ്യേറിയിരിക്കുകയാണ്. Santa Cruz മുതല്‍ San Diego വരെയുള്ള സര്‍വ്വകലാശാലയുടെ കെട്ടിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റ സമരം നടത്തി.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി

അമേരിക്കയില്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി. Pew Research Center നടത്തിയ പഠനം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യത്യാസമാണ് ഇന്ന് പണക്കാരും പാവപ്പെട്ടവരും തമ്മില്‍. 2010 – 2013 കാലത്ത് സമ്പന്ന കുടുംബങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ഇടത്തരം കുടുംബങ്ങള്‍ പഴയ നില തുടരുകയും ദരിദ്ര കുടുംബങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്തു.

കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു

New York Times ന്റെ investigative reporter ആയ ജെയിംസ് റൈസന്‍ (James Risen) കോടതിയില്‍ ന്യായ വിചാരണ ചെയ്തു. എന്നാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ സ്രോതസ്സുകള്‍ ആരെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. CIA ഉദ്യോഗസ്ഥനായ Jeffrey Sterling ആണ് ഇറാന്റെ ആണവ പരിപാടികളെ തകര്‍ക്കുന്ന CIA പദ്ധതിയെക്കുറിച്ചുള്ള classified രേഖകള്‍ റൈസന് കൊടുത്തു എന്ന കുറ്റം ആരോപിതനായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിചാരണക്ക് മുമ്പ് തന്നെ കോടതി റൈസനെ വിളിപ്പിക്കുകയാണുണ്ടായത്. ഒബാമ സര്‍ക്കാരിന്റെ ശ്രമ ഫലമായുള്ള റൈസനെതിരായ കോടതിആജ്ഞാപത്ര(subpoena)ത്തേയും സ്രോതസ്സുകളെ വെളിപ്പെടുത്തണം എന്ന നിര്‍ബന്ധിക്കുന്നതിനേയും എതിരെ 7 വര്‍ഷത്തെ നിയമ യുദ്ധമാണ് റൈസന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. Jeffrey Sterling ന്റെ വിചാരണയില്‍ റൈസണെക്കൊണ്ട് നിര്‍ബന്ധിത സാക്ഷി പറയിക്കുമോ എന്ന് അറിയില്ല. 60 Minutes നിര്‍മ്മാതാവായ Richard Bonin എന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകനെതിരായ കോടതിആജ്ഞാപത്രത്തില്‍ നിന്ന് ഒബാമ സര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുകയാണ്.
[മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്രയേറെ ആക്രമണം അഴിച്ചുവിടുന്ന മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് കാണുമോ എന്ന് സംശയമാണ്. ISIS കൊല്ലുന്നവരില്‍ മിക്കവരും മാധ്യമപ്രവര്‍ത്തകരാകുന്നതില്‍ യാദൃശ്ഛികതയില്ല എന്ന് തോന്നുന്നു.]

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s