ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. ‘ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു’ Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops’ Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% ആശ്രയിക്കണമെന്ന് അവര്‍ പത്ര പ്രസ്ഥാവനയില്‍ പറഞ്ഞു.
വാറന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്താല്‍ വാള്‍സ്റ്റ്രീറ്റ ബന്ധമുള്ള ട്രഷറി നോമിനി പിന്‍വാങ്ങി
ട്രഷറി വകുപ്പിന്റെ തലവനായി ഒബാമ നാമനിര്‍ദ്ദേശം നല്‍കിയ വാള്‍സ്റ്റ്രീറ്റ ബന്ധമുള്ള ബാങ്ക് അധികാരി മസാച്യുസറ്റ്സ് സെനറ്ററായ എലിസബത്ത് വാറന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്താല്‍ സ്വയം പിന്‍വാങ്ങി. സാമ്പത്തിക സ്ഥാപനമായ Lazard ല്‍ 20 വര്‍ഷം ജോലിചെയ്ത Antonio Weiss നെയാണ് വാറനും കൂട്ടരും എതിര്‍ക്കുന്നത്. അദ്ദേഹത്തിന്റെ പണി പ്രധാനമായും tax inversions ആണ്. അതിനാലാല്‍ Burger King പോലുള്ള കമ്പനികള്‍ അമേരിക്കന്‍ നികുതി വെട്ടിക്കാന്‍ വിദേശത്തേക്ക് ആസ്ഥാനം മാറ്റുകയുണ്ടായി. Weiss നെ നീക്കം ചെയ്യണമെന്ന് 160,000 പേര്‍ ഒപ്പുവെച്ച പരാതി ആവശ്യപ്പെട്ടു. പിന്‍വാങ്ങിയ ശേഷം അദ്ദേഹം ഇപ്പോഴത്തെ ട്രഷറി സെക്രട്ടറി ജാക്ക് ല്യൂ(Jack Lew) ന്റെ counselor എന്ന സ്ഥാനം ഏറ്റെടുത്തു.
എണ്ണക്ക് കുഴിക്കുന്നതിനിടയില്‍ 1.1 കോടി ലിറ്റര്‍ ഉപ്പുവെളളം ചോര്‍ന്നു
വടക്കെ ഡക്കോട്ടയില്‍ എണ്ണക്ക് കുഴിക്കുന്നതിനിടയില്‍ 1.1 കോടി ലിറ്റര്‍ ഉപ്പുവെളളം പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. Associated Press ന്റെ അഭിപ്രായത്തില്‍ മൂന്ന് വര്‍ഷമായ കുഴിക്കല്‍ തുടങ്ങിയതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ചോര്‍ച്ചയാണിത്. കിഴക്കേ മൊണ്ടാനയിലെ Yellowstone നദിയിലേക്ക് 1.8 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്. അവിടെ Glendiveയിലും ചുറ്റുപാടിലും ജനങ്ങളോട് അവരുടെ വെള്ളം കുടിക്കരുത് എന്ന് സര്‍ക്കാര്‍ മുന്നറീപ്പ് നല്‍കി.
ചിലവ്ചുരുക്കലിന്റെ ഫലമായി പണി പോയ 600 തൂപ്പുകാരെ ഗ്രീക് സര്‍ക്കാര്‍ തിരിച്ചെടുത്തു
പിരിച്ചുവിട്ട 600 തൂപ്പ്കാരെ, അതില്‍ കൂടുതലും സ്ത്രീകളാണ്, പ്രതീകാത്മകമായ നീക്കമായി പുതിയ ഗ്രീക്ക് സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇവര്‍ ഇതുവരെ ധനകാര്യ മന്ത്രാലയത്തിന് മുമ്പില്‍ സമരത്തിലായരുന്നു. മുമ്പത്തെ സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി 2013 ല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഗ്രീക്ക് ധനസഹായമായി കടം കൊടുത്തവരുടെ കല്‍പ്പനപ്രകാരമായിരുന്നു ചിലവ് ചുരുക്കല്‍ പരിപാടി. ഗ്രീസിന്റെ പുതിയ ധനകാര്യ മന്ത്രിയായ Yanis Varoufakis ആണ് ഈ പുതിയ ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്.
അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്
പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ കുടുംബങ്ങളിലെ 1.6 കോടി കുട്ടികള്‍ സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. സാമ്പത്തിത തകര്‍ച്ച തുടങ്ങിയ 2007 ന് ശേഷം ആ സംഖ്യ ഇരട്ടിയായി. Southern Education Foundation ന്റെ കണക്ക് പ്രകാരം സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന പകുതി കുട്ടികള്‍ സൌജന്യ ആഹാരത്തിന് അര്‍ഹരാണ്. കഴിഞ്ഞ 50 വര്‍ഷത്തില്‍ ഏറ്റവും കൂടിയ അവസ്ഥയാണിത്.
റഷ്യയിലെ പൈപ്പ്‌ലൈന്‍ ദുരന്തം കാരണം എണ്ണ കരിംകടലിലേക്കൊഴുകി
റഷ്യന്‍ നഗരമായ Tuapse ന് അടുത്ത് പൈപ്പ് പൊട്ടി. എണ്ണ കരിംകടലിലേക്കൊഴുകി. കൊടുംകാറ്റും സുരക്ഷിതമല്ലാത്ത അവസ്ഥയും കാരണം ശുദ്ധീകരണം വൈകുന്നു. പ്രാദേശിക സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 8.4 cubic meters എണ്ണ ചോര്‍ന്നതായി റഷ്യയിലെ പ്രധാന എണ്ണക്കടത്ത് കമ്പനിയായ Transneft ന്റെ subsidiary ആയ ChernomorTransneft പറഞ്ഞു. എന്നാല്‍ അത് വിശ്വസനീയമല്ല എന്നാണ് പൊതുവായ അഭിപ്രായം. എണ്ണഭീമന്‍ Rosneft ന്റെ subsidiary ആയ ഒരു കമ്പനി പണി നടത്തിക്കൊണ്ടിരുന്ന ഭാഗത്താണ് പൊട്ടലുണ്ടായത്. Transneft അത് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. മണ്ണിടിച്ചിലാണ് പൊട്ടലിന് കാരണമെന്ന് കമ്പനി പറഞ്ഞു.