വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി

സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?]

വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ്

സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ഓസ്കാര്‍ റൊമേരോയോ കത്തോലിക്കാ വിശ്വാസത്തിലെ രക്തസാക്ഷിയാണെന്ന് പോപ്പ് ഫ്രാന്‍സിസ്. “ശബ്ദമില്ലാത്തവരുടെ ശബ്ദം” എന്ന പോരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ദരിദ്രരുടെ സഹായിയും അമേരിക്കയുടെ പിന്‍തുണയോടു കൂടി സാല്‍വഡോറില്‍ പട്ടാളഭരണം നടത്തിയ സൈനിക സര്‍ക്കാരിന്റെ വിമര്‍ശകനുമായിരുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1980 മാര്‍ച്ച് 24 ന് കുര്‍ബ്ബാന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കയുടെ സഹായമുള്ള മരണസംഘം(death squad) അദ്ദേഹത്തെ കൊന്നു. അമേരിക്കയുടെ School of the Americas യിലെ ബിരുദധാരിയായ സാല്‍വഡോര്‍ പട്ടാള ഉദ്യോഗസ്ഥനായ Roberto d’Aubuisson ആണ് അദ്ദേഹത്തെ കൊല്ലാനുള്ള ഉത്തരവിറക്കിയത്.
[ബിജെപി സര്‍ക്കാരിനെ ഒബാമ വിര്‍ശിച്ചെന്ന് പറഞ്ഞ് സന്തോഷിപ്പിക്കുന്ന കോട്ടയം മഞ്ഞപ്പത്രവായനക്കാര്‍ ചരിത്രം അറിയുക]

വെള്ളം മനുഷ്യാവകാശമല്ല, അത് സ്വകാര്യവല്‍ക്കരിക്കുക

നെസ്റ്റ്‌ലെയുടെ (Nestle) CEO പറയുന്നത്, കുടിവെള്ളം എന്നത് മനുഷ്യാവകാശമല്ല, പകരം അത് സ്വകാര്യവല്‍ക്കരിക്കാനും നിയന്ത്രിക്കാനുമുള്ളതാണ്. നൂറ് കണക്കിന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടും ജനിതകമാറ്റം വരുത്തിയ ആഹാരം ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്നും ആണ് അദ്ദേഹത്തിന്റെ അഭിപ്രായം. CEO ആയ Peter Brabeck-Letmathe ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഹാര ഉത്പന്ന നിര്‍മ്മാതാക്കളുടെ തലവനാണ്. കോര്‍പ്പറേറ്റുകള്‍ ആണ് വെള്ളത്തിന്റെ ഉടമകള്‍ എന്നും ആളുകള്‍ പണം കൊടുത്ത് അത് വാങ്ങണമെന്നും അദ്ദേഹം പറയുന്നു.
[നമ്മളില്‍ നിന്ന് പണമുണ്ടാക്കി അവര്‍ വെള്ളം വാങ്ങുന്നത് നിങ്ങള്‍ക്കിഷ്ടമാണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. Nestle ബഹിഷ്കരിക്കുക.]

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ Anthem ല്‍ വമ്പന്‍ ഡാറ്റാ മോഷണം

ഇന്നുവരെ ആരോഗ്യ സ്ഥാപനങ്ങളില്‍ നടന്നതില്‍വെച്ച് ഏറ്റവും വലിയ ഡാറ്റാ മോഷണം(Data Breach) ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ Anthem ല്‍ നടന്നതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടാക്കള്‍ ഡാറ്റാബേസില്‍ അതിക്രമിച്ച് കടക്കുകയും 8 കോടിയാളുകളുടെ വിവരങ്ങളും വ്യക്തിഗതവിവരങ്ങളായ പേര്, ജനനതീയതി, വിലാസം, വരുമാന വിവരങ്ങളും ചോര്‍ത്തി.
[പിന്‍വാതിലുള്ള കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കും NSAക്കും നന്ദി.]

റഷ്യ GMO ഉത്പന്നങ്ങളെ ബഹിഷ്കരിച്ചു

GMO ഉത്പന്നങ്ങള്‍ റഷ്യ ഇറക്കുമതി ചെയ്യില്ല എന്ന് പ്രധാന മന്ത്രി Dmitry Medvedev അടുത്ത കാലത്ത് പ്രഖ്യാപിച്ചിരുന്നു. ജൈവ ആഹാരം ഉത്പാദിപ്പിക്കാനാവശ്യമയ അത്രയും ഭൂമിയും വിഭവങ്ങളും റഷ്യക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. GMO വിളകള്‍ കൃഷിചെയ്യുന്നതിനെതിരെ ഒരു നിയമം സംസ്ഥാന ഡ്യൂമ (State Duma) ഫെബ്രുവരിയില്‍ പാസാക്കി. GMOകളില്‍ നിന്ന് റഷ്യയിലെ ജനത്തെ സംരക്ഷിക്കണം എന്ന് പ്രസിഡന്റ് പുട്ടിന്‍ ഉത്തരവിട്ടു.

CIAയുടെ Inspector General രാജിവെച്ച് സ്വാകാര്യക്കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു

CIAയുടെ പീഡനപരിപാടികളെക്കുറിച്ച് അന്വേഷണം നടത്തിയ സെനറ്റ് കമ്മറ്റിക്കാരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത CIAയുടെ നടപടിയുടെ പേരില്‍ inspector general ആയ David Buckley രാജിവെച്ചു. നാല് വര്‍ഷമായി ആ സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഇനി സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യും എന്ന് പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ