ന്യൂജഴ്സിയിലെ Secaucus ല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന Children’s Place കടയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ പ്രകടനം തടത്തിയ 27 പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ റാണാ പ്ലാസ ഫാക്റ്ററി ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നതായിരുന്നു പ്രകടക്കാരുടെ ആവശ്യം. തകര്‍ന്ന ഫാക്റ്ററിയുടെ അവശിഷ്ടങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന $3 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $4.5 ലക്ഷം ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫാക്റ്ററിയുടെ തകര്‍ച്ച 1,100 ല്‍ അധികം തൊഴിലാളികളെ കൊന്നു.