സ്പെയിനില്‍ കുടിയൊഴുപ്പിലിനെ എതിര്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയെ ബാഴ്സിലോണയുടെ മേയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവിടെ ഭരണം നടത്തിയിരുന്ന People’s Partyക്ക് വമ്പന്‍ തോല്‍വി കിട്ടി. ഇന്‍ഡിഗ്നാഡോസ് (Indignados) അല്ലെങ്കില്‍ 15-M Movement എന്ന് വിളിക്കുന്ന സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് Platform for People Affected by Mortgages എന്ന സംഘത്തിന്റെ സഹസ്ഥാപകയായ Ada Colau. ബാങ്കുകള്‍ക്ക് പിഴയിടുകയും, കുടിയൊഴുപ്പില്‍ തടയുകയും, ജനങ്ങളുടെ ഭവന പരിപാടികള്‍ വികസിപ്പിക്കുയും, ഏറ്റവും കുറഞ്ഞ മാസ ശമ്പളം $670 ഡോളറായും, utility കമ്പനികളെക്കൊണ്ട് വില കുറപ്പിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. Colau ന്റെ പാര്‍ട്ടി Barcelona en Comú ഇടതുപക്ഷ grassroots പ്രസ്ഥാനമാണ്. അതില്‍ സര്‍ക്കാര്‍ ചിലവ്ചുരുക്കലിനെ (austerity) എതിര്‍ക്കുന്ന പൊദേമോസ് (Podemos) പാര്‍ട്ടിയും ഉള്‍പ്പെടും. പൊദേമോസിന് 41 ല്‍ 11 സീറ്റ് കിട്ടി. ബാഴ്സിലോണയിലെ ആദ്യത്തെ വനിതാ മേയറായിരിക്കും Colau.