തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം

“മാഡി അമ്മുമ്മ സ്റ്റേറ്റ് സെക്രട്ടറിയായതില്‍ എന്താ ഇത്ര വലിയ കാര്യം. അത് പെണ്ണുങ്ങളുടെ ജോലിയല്ലേ.” എന്ന് അമേരിക്കയുടെ secretary of states ആയിരുന്ന മാഡലിന്‍ അള്‍ബ്രൈറ്റ് (Madeleine Albright) നെക്കുറിച്ച് അവരുടെ കൊച്ചുമകള്‍ പറഞ്ഞു. മാഡലിന്‍ അള്‍ബ്രൈറ്റ് തന്നെ ഒരു പ്രസംഗത്തില്‍ ആണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ കണ്ടെ സ്റ്റേറ്റ് സെക്രട്ടറിളെല്ലാം സ്ത്രീകളാണ്. കോണ്ടലീസ റൈസ്, ഹിലറി ക്ലിന്റണ്‍ തുടങ്ങിയവരെ ആണ് അവള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ കൈയ്യടിക്കിവെച്ചിരുന്ന ഒരു സ്ഥാനമായിരുന്നു അത്. മാഡലിന്‍ അള്‍ബ്രൈറ്റ് ആയിരുന്നു അതിനൊരു മാറ്റമുണ്ടാക്കയത് എന്ന കാര്യം പെണ്‍കുട്ടിക്കറിയില്ലായിരുന്നു. ആ മാഡലിന്‍ അള്‍ബ്രൈറ്റ് വൈറ്റ് ഹൗസ് സ്ത്രീ ജോലിക്കാരേക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു. “If you dress like a whore, you will be treated line one”.

അമേരിക്കയില്‍ നിന്ന് തന്നെ വേറൊരു സംഭവം. offensive ആയി വസ്ത്രം ധരിച്ച ഒരു സ്ത്രീയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പൈലറ്റ് അനുവദിച്ചില്ല എന്നും ഒരു വര്‍ത്ത കേട്ടിരുന്നു. പൈലറ്റിന്റെ അഭിപ്രായത്തില്‍ പൊതു വാഹമായ വിമാനത്തില്‍ ധാരാളം കുട്ടികളും കുടുംബങ്ങളുമുണ്ടെന്നും ആ സ്ത്രീയുടെ വേഷം അവര്‍ക്ക് offensive ആണെന്നുമാണ് പൈലറ്റ് പറഞ്ഞത്.

കുറേ വര്‍ഷം മുമ്പ് ആജ് തക്ക് ചാനലില്‍ സ്ത്രീകളുടെ വസ്ത്രത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയുണ്ടായിരുന്നു. ഒരു പരീക്ഷണവും ചര്‍ച്ചയുമായിരുന്നു അവര്‍ സംഘടിപ്പിച്ചത്. ഇന്‍ഡ്യന്‍ വേഷങ്ങള്‍ ധരിച്ച ഒരു മോഡലിനെ നഗരത്തിന്റെ പല ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഒരു രഹസ്യ ക്യമറ ഉപയോഗിച്ച് സമീപത്തുള്ള ആളുകളുടെ പ്രതികരണം രേഖപ്പെടുത്തി. അതേ മോഡലിനെ offensive ആയ വിദേശ വസ്ത്രങ്ങള്‍ ധരിപ്പിച്ച് വീണ്ടും പരീക്ഷണം ആവര്‍ത്തിച്ചു. രണ്ടാമത്തെ പ്രാവശ്യം ആളുകള്‍ കൂടുതല്‍ തന്നെ തുറിച്ചുനോക്കുന്നതായും മോശം കമന്റുകള്‍ പറഞ്ഞതായും പെണ്‍കുട്ടി അഭിപ്രായപ്പെട്ടു. ക്യമറ ദൃശ്യങ്ങള്‍ അതിന് തെളിവായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത വേറൊരു നടി പറയുന്നത്, അവള്‍ വിദേശ രാജ്യങ്ങളില്‍ പോയാല്‍ ഇതുപോലൊരു മോശം നോട്ടം ഉണ്ടാകില്ലെന്നാണ്. ബ്ലഡി ഇന്‍ഡ്യന്‍സ്, അല്ലേ!

ഇതിനൊക്കെ കാരണമെന്താണ്? മാഡലിന്‍ അള്‍ബ്രൈറ്റിന്റെ കൊച്ചുമകളുടെ social norm അങ്ങനെയായതിനാലാണ് മാഡി അമ്മുമ്മ സ്റ്റേറ്റ് സെക്രട്ടറിയായതില്‍ അത്ഭുതം കാണാത്തത്. എന്നാല്‍ അവരുടെ കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് അത് വളരെ വലിയ അത്ഭുതമായിരുന്നു. അതായത് social norm ആണ് ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

social norm സൃഷ്ടിക്കുന്നത് മാധ്യമങ്ങളെന്ന സിനിമ/ടെലിവിഷന്‍/പരസ്യ/പത്ര/സാഹിത്യ വ്യവസായം നടത്തുന്ന സാമൂഹ്യ പാഠന രീതി ആണ്. പണ്ടത് മതങ്ങളായിരുന്നു ചെയ്തിരുന്നത്. ഒരിക്കല്‍ ഒരു കാര്യം social norm ആയാല്‍ പിന്നെ അതില്‍ അസാധാരണത്വമൊന്നുമുണ്ടാവില്ല. ഉദാഹരണത്തിന് ഒരു പശു റോഡരുകില്‍ നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കങ്കാരു ആണ് അവിടെ നില്‍ക്കുന്നതെങ്കിലോ? തീര്‍ച്ചയായും എല്ലാവരും ശ്രദ്ധിക്കും. കാരണം കങ്കാരു നമ്മെ സംബന്ധിച്ചടത്തോളം അപൂര്‍വ്വവും അസാധാരണവുമായ ജീവിയാണ്.

സാരി നമ്മുടെ നാട്ടിലെ വേഷമാണ്. കുട്ടിയായി ജനിക്കുന്ന കാലം മുതല്‍ അമ്മ, അമ്മുമ്മ, സഹോദരി, അമ്മാവി തുടങ്ങി എല്ലാ സ്ത്രീകളും ധരിക്കുന്ന വേഷം. അതിനാലാണ് ആ വേഷത്തോട് നമുക്ക് ബഹുമാനം തോന്നുന്നത്. അതൊരു social norm ആണ്. പ്രത്യേകിച്ചൊരു അസാധാരത്വം ആ വേഷത്തോട് നമുക്ക് തോന്നില്ല. അതുപോലെയാണ് പുരുഷന്‍മാരുടെ വേഷവും. ഷര്‍ട്ടിടാത്ത മുണ്ട് മടക്കിക്കുത്തിയ പുരുഷനും ഒരു social norm ആണ്.

എന്നാല്‍ അന്യ വേഷങ്ങള്‍ അങ്ങനെയല്ല. അസാധാരണമാണ്. അതുകൊണ്ട് ആളുകള്‍ തുറിച്ച് നോക്കും. തുറിച്ച് നോക്കുക മാത്രമല്ല അവര്‍ തങ്ങളുടെ നിലവാരമനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. അതാണ് നാം ഇവിടെ കാണുന്നത്.

എന്തിന് offensive ആകണം

രണ്ട് കാരണമുണ്ട്. നിങ്ങള്‍ സ്വതേ ആക്രമണ സ്വഭാവമുള്ളവരാണെങ്കില്‍ നിങ്ങള്‍ offensive ആയിരിക്കും. നിങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തോന്നിയാലും നിങ്ങള്‍ offensive ആകും. ആദ്യത്തെ കൂട്ടര്‍ എണ്ണത്തില്‍ വളരെ കുറവാണ്. ജന്മനായുള്ള കുറ്റവാളികള്‍ എന്ന് അവരെ വിളിക്കാം. രണ്ടാമത്തെ കൂട്ടരാണ് കൂടുതലും. സ്ത്രീകളുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന തോന്നല്‍ അവരിലുണ്ട്. പക്ഷേ ഏത് രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ടു എന്നത് അവര്‍ക്ക് വ്യക്തമല്ല. പക്ഷേ അടിച്ചമര്‍ത്തല്‍ രോഗ ലക്ഷണങ്ങള്‍ അവള്‍ അനുഭവിക്കുന്നുമുണ്ട്. സ്വതന്ത്രയാകണമെന്നും ആഗ്രഹമുണ്ട്.

ആര്‍ക്കായാലും സ്വാതന്ത്ര്യമെന്നാല്‍ എന്തും ചെയ്യാനുള്ള അവകാശമല്ല. സ്വാതന്ത്ര്യം എന്നത് അയഞ്ഞ ഒരു ചങ്ങലയാണ്. പ്രകൃതിയും സമൂഹവും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിധികളാണ്*.

സമൂഹത്തിന്റെ(മിക്കപ്പോഴും പ്രായമായവരുടേയോ മതനേതാക്കളുടേയോ ആകാം) എതിര്‍പ്പ് ഉണ്ടാകുന്നതിനാല്‍, തോന്നിയ വസ്ത്രം(മിക്കപ്പോഴും offensive ആയ) ധരിക്കാന്നത് സ്ത്രീ സ്വാതന്ത്ര്യമായി അവര്‍ വ്യാഖ്യാനിക്കുന്നു. ആരെങ്കിലും അരുത് എന്ന് പറയുന്നതിനെ അടിച്ചമര്‍ത്തലായി കാണുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്

പക്ഷേ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് വളരെ ചെറിയ കുട്ടികളുടെ നഴ്സറിയില്‍ വിദേശരാജ്യങ്ങളിലെ riot പോലീസിന്റെ വേഷം ധരിച്ച് പോകാനാവില്ല. കാരണം അതവരെ പേടിപ്പിക്കും. കപ്പടാ മീശയും താടിയുമൊക്കെ കണ്ട് കുട്ടികള്‍ കരഞ്ഞാല്‍ നാം അതെന്റെ സ്വാന്ത്ര്യമാണെന്ന് പറഞ്ഞ് വാശിപിടിച്ച് നില്‍ക്കുമോ?

അതുപോലെ നാം ചെയ്യുന്ന പ്രവര്‍ത്തിക്കനുസൃതമായ ഒരു മാനസികാവസ്ഥയിലെത്തിക്കാന്‍ വസ്ത്രങ്ങള്‍ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് ജോഗിങ്ങ് ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രം ധ്യാനിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോള്‍ ആളുകള്‍ ധരിക്കാറില്ലോ. അതായത് ഓരോ തരം വസ്ത്രവും ഓരോ മാനസിക-സാമൂഹിക അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരില്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്. ഡ്രസ് കോഡുകള്‍ അങ്ങനെയാണുണ്ടാവുന്നത്.

എന്നാല്‍ കൊച്ചമ്മ ഫെമിനിസ്റ്റുകള്‍ക്ക് അത് ദഹിക്കില്ല. “ശരീരവും വസ്ത്രവും വ്യക്തിസ്വാതന്ത്ര്യമാണ്, സ്ത്രീ ഒരു വ്യക്തിയാണ്, ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുള്ളതാണ്. തെരഞ്ഞെടുപ്പ് അവളുടെ മാത്രമായിരിക്കും. അതിനു മുകളില്‍ സമൂഹത്തിനോ പുരുഷനോ മതത്തിനോ ഇടപെടാന്‍ അവകാശമില്ല,” എന്നാണ് അവരുടെ വാദം.

മനുഷ്യന് വ്യക്തിയായി ഒറ്റപ്പെട്ട് നില്‍ക്കാനാവില്ല. സമൂഹമാണ് മനുഷ്യനെ നിലനിര്‍ത്തുന്നത്. മനുഷ്യക്കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ആണ് ജനിക്കുന്നത്. കാരണം അതിന്റെ വലിയ തലയാണ്. ആ കുഞ്ഞിനെ സ്വന്തം കാര്യം നോക്കുന്ന അവസ്ഥയിലേക്ക് എത്തിക്കു എന്നത് അതിപുരാതന പ്രാകൃത മനുഷ്യന്റെ കാലം തൊട്ട് സമൂഹം ചെയ്യുന്ന കാര്യമാണ്. മനുഷ്യന്റെ വളര്‍ത്തമ്മയാണ് സമൂഹം. ആര്‍ക്കും ഒറ്റക്ക് നില്‍ക്കാനാവില്ല. രോഗിയായ അമ്മ രോഗിയായ കുഞ്ഞിന് ജന്‍മം നല്‍കുമെന്നത് പോലെ രോഗിയായ സമൂഹം രോഗിയായ മനുഷ്യനെ സൃഷ്ടിക്കും.

അതുകൊണ്ട് സമൂഹത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പൊതു ഇടത്തില്‍ എന്തൊക്കെ സംഭവിക്കണം എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്. വ്യക്തികള്‍ക്ക് അഭിപ്രായം പറയാം. പക്ഷേ മൊത്തം ജനങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. പക്ഷേ അത് ശാസ്ത്രീയമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാവണം. കാരണം നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ നമ്മുടെ തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ ഭൌതികമായ(physical) മാറ്റങ്ങള്‍ വരുത്തുന്നവയാണ്*. വളരെ അടിസ്ഥാനപരമായ പ്രശ്നമാണത്.

കമ്പോള ഫെമിനിസം

വിറക്കുന്ന കൊച്ചമ്മമാര്‍ ഒരു സത്യം തുറന്ന് പറഞ്ഞു എന്നതാണ് രസകരമായ കാര്യം. “ഞങ്ങള്‍ വിപണിയില്‍ കാശുകൊടുത്താല്‍ വാങ്ങാന്‍ കിട്ടുന്ന വസ്ത്രങ്ങളത്രയും വാങ്ങി ധരിക്കുക തന്നെ ചെയ്യും.” ഇതാണ് കമ്പോള ഫെമിനിസം*.

60 കളില്‍ അമേരിക്കയിലെ ഫെമിനിസത്തെ ഏറ്റെടുത്തത് അമേരിക്കയിലെ വ്യവസായികളാണ്. ആദ്യ ആക്രമണം ആഹാരത്തിനോട് ആയിരുന്നു. വീട്ടില്‍ ആഹാരം പാചകം ചെയ്യുന്നത് മോശം അടിമപ്പണിയാണ്, അതുകൊണ്ട് പുറത്തുനിന്ന് ആഹാരം വാങ്ങൂ. അല്ലെങ്കില്‍ വേഗം പാചകം ചെയ്യാനുള്ള പാതിവേവിച്ച ആഹാരം വാങ്ങൂ. അത് വിജയിച്ചു. ഫാസ്റ്റ് ഫുഡ് രംഗത്ത് വലിയ വളര്‍ച്ചയുണ്ടായി. പിന്നീട് എല്ലാ ഉല്‍പ്പന്നങ്ങളിലും ഈ തന്ത്രം പയറ്റി പോന്നു. ഫലത്തില്‍ മുതലാളിമാരായി ഫെമിനിസത്തിന്റെ വക്താക്കള്‍.

പക്ഷേ ഇത് പെണ്ണ് ഉപഭോക്താവ് ആകുമ്പോള്‍ മാത്രമാണ്. അല്ലാത്തപ്പോഴുള്ള രണ്ട് സംഭവങ്ങളിതാ.

അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് 69 സെന്റും, ലാറ്റിന്‍ സ്ത്രീകള്‍ക്ക് 59 സെന്റും വീതമാണ് ശമ്പളം ലഭിക്കുക. അവിടെ അടുത്ത കാലത്ത് Walmart ലെ സ്ത്രീകള്‍ ഈ അനീതിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ കോടതി കമ്പനിയുടെ ഒപ്പമായിരുന്നു. കേസ് തള്ളിക്കളഞ്ഞു.

പ്രത്യുല്‍പാദനത്തിന്റെ മുഴുവന്‍ വേദനയും അനുഭവിക്കുന്നത് സ്ത്രീകളായിട്ടും അമേരിക്കയില്‍ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ച് പോലും “അതിനു മുകളില്‍ സമൂഹത്തിനോ പുരുഷനോ മതത്തിനോ ഇടപെടാന്‍ അവകാശമില്ല” എന്ന് നമ്മുടെ കൊച്ചമ്മ ഫെമിനിസ്റ്റുകള്‍ പറയുന്നതുപോലെ ഒരു തീരുമാനമെടുക്കാന്‍ ഈ 21 ആം നൂറ്റാണ്ടിലും കഴിയുന്നില്ല. എന്ത് കാരണത്താലായാലും ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ഡോക്റ്ററെ അമേരിക്കക്കാര്‍ വെടിവെച്ചുകൊല്ലും. അതാണ് അവിടുത്തെ അവസ്ഥ. എന്നാലും സ്ത്രീകള്‍ എന്ത് ആഭാസ വേഷം കെട്ടിയാലും അത് വ്യക്തി സ്വാതന്ത്ര്യമായി അവര്‍ പുകഴ്‍ത്തുകയും ചെയ്യും. (അതെന്തുകൊണ്ട് എന്നുള്ളത് കണ്ടെത്തല്‍ താങ്കള്‍ക്കുള്ള ഒരു ഗൃഹപാഠമാകട്ടേ!)

അതായത് മുതലാളി, ഫെമിനിസം പറയുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് വ്യക്തം. കൊച്ചമ്മ അത് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് ഈ കൊച്ചമ്മ ഫെമിനിസ്റ്റുകള്‍ മുതലാളിയുടെ ചെരിപ്പ്നക്കി വേട്ടനായ്കളാണ് എന്ന കാര്യം നമ്മള്‍ തിരിച്ചറിയണം. നമ്മുടെ സ്വാതന്ത്ര്യം ഏതെങ്കിലും കടയില്‍ വാങ്ങാവുന്ന ഒരു സാധനമല്ല.

ഇന്‍ഡ്യയിലെ 80% ആളുകള്‍ 20 രൂപയില്‍ താഴെ ദിവസ വരുമാനമുള്ളവരാണ്. അതില്‍ പകുതിയും സ്ത്രീകളാണ്. എന്തിന് നിങ്ങളുടെ വീട്ടുവേലക്കാരിയെ ഓര്‍ക്കുക. കൊച്ചമ്മമാര്‍ എന്തെങ്കിലും തുണിയുടുത്തതിനാല്‍ എന്ത് സ്വാതന്ത്ര്യമാണ് അവര്‍ക്ക് കിട്ടുക. അവരെ നോക്കി കൊഞ്ഞണംകുത്തുകയെല്ലേ ഈ ചവറുകള്‍.

എന്നാല്‍ സ്ത്രീകള്‍ കഴിഞ്ഞ പതിനായിരം വര്‍ഷങ്ങളായി അടിമത്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. അത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. അതിന് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. ഏതെങ്കിലും ഒരു തുണ്ടു തുണി ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഇല്ലാകാകും എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ പ്രശ്നമുണ്ടാക്കിയവരുടെ കാവല്‍നായ്ക്കളാണ്. അവരുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടു പോകാതെ സ്ത്രീകള്‍ രാഷ്ട്രീയ ബോധം നേടുകയും മനുഷ്യനായി പ്രതികരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

* കൂടുതല്‍ വായനക്ക്:
കമ്പോള ഫെമിനിസം
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
ചുംബന സമരത്തിന്റെ രാഷ്ട്രീയം
പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )