ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സാമൂഹ്യ സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് പെറുവില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പെറുവിന്റെ തെക്കന്‍ പ്രദേശമായ Arequipa ല്‍ ചെമ്പ് ഖനിക്കെതിരെ സമരത്തെ ചെറുക്കാനാണ് ഈ നടപടി. Tia Maria ഖനി പ്രൊജക്റ്റിനെ നിര്‍ത്തിവെപ്പിച്ച ഒരു മാസം നീണ്ടുനിന്ന സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഖനി തങ്ങളുടെ ഭൂമിയും വെള്ളവും മലിനമാക്കുന്നു എന്നാണ് കര്‍ഷകരും ജനങ്ങളും പറയുന്നത്. പെറുവില്‍ മറ്റൊരിടത്ത് ചൈന പ്രവര്‍ത്തിപ്പിക്കുന്ന ഇരുമ്പ് ഖനിയിലെ തൊഴിലാളികളുടെ ഒരാഴ്ച്ചയായുള്ള സമരത്തില്‍ ഒരു സമരക്കാരന്‍ മരിച്ചു. പോലീസാണ് Luis Quispe എന്ന സമരക്കാരനെ വെടിവെച്ചുകൊന്നത് എന്ന് യൂണിയന്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ