അമേരിക്കയുടെ പിന്തുണയുള്ള മരണ സംഘം (Death Squad) കൊലചെയ്ത എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര് റോമേറോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി കടന്നു. “ശബ്ദമില്ലാത്തവരുടെ ശബ്ദം” എന്നറിയപ്പെടുന്ന ആര്‍ച്ച്ബിഷപ്പ് റൊമേരോ പാവപ്പെട്ടവരുടെ സഹായിയും അമേരിക്കയുടെ പിന്തുണയോടുകൂടി ഭരിക്കുന്ന സാല്‍വഡോറിലെ പട്ടാളഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകനുമാണ്. 1980 മാര്‍ച്ച് 24 ന് അദ്ദേഹം പള്ളിയില്‍ കുറുബാന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടു. അമേരിക്ക നടത്തുന്ന School of the Americas യില്‍ നിന്ന് ബിരുദം നേടിയ സാല്‍വഡോറിലെ സൈനിക ഉദ്യോഗസ്ഥനായ Roberto D’Aubuisson ആണ് കൊലപാതകത്തിന് ഉത്തരവിട്ടത്. പോപ്പ് ഫ്രാന്‍സിസ് ആയിരിക്കും സ്വര്‍ഗ്ഗാരോഹണ ചടങ്ങ് നയിക്കുക.