സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു

ആഗോളതപനത്തിന് കാരണമാകുന്ന വ്യവസായങ്ങളിലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കല്‍ക്കരി ഖനന, ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരുന്ന $180 കോടി ഡോളറിന്റെ endowment പിന്‍വലിച്ചുകൊണ്ട് സിറാക്യൂസ്(Syracuse) സര്‍വ്വകലാശാലയും ചേര്‍ന്നു.

“ഫോസില്‍ ഇന്ധനം കുഴിച്ചെടുക്കുക തൊഴിലാക്കിയ കമ്പനികളില്‍ നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞാബന്ധതയാണ് ഇതിനാല്‍ വ്യക്തമാക്കുന്നത്. അതിന് പകരം സൌരോര്‍ജ്ജം, ജൈവ ഇന്ധം, advanced recycling തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാവും ഇനി മുതല്‍ നിക്ഷേപം നടത്തുക.” എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സ്വകാര്യ ഗവേഷണ സര്‍വ്വകലാശാല പത്രക്കുറിപ്പില്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ