വലത്പക്ഷ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു. മുമ്പത്തെ അംബാസിഡറായ Federico Picado യുടെ അഭിപ്രായങ്ങളോട് തന്റെ സര്‍ക്കാര്‍ യോജിക്കുന്നില്ല എന്ന് കോസ്റ്റ റിക്കയുടെ പ്രസിഡന്റ് Luis Guillermo പറഞ്ഞു. അഭിമുഖത്തിന് എതിരെ കോസ്റ്റ റിക്കയുടെ വലത്പക്ഷ രാഷ്ട്രീയക്കാര്‍ വലിയ ബഹളമാണ് രാജ്യത്തുണ്ടാക്കിയത്. അംബാസിഡറെ ഉടന്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. വെനസ്വലയില്‍ പത്ര സ്വാതന്ത്ര്യം ഇല്ല എന്നും അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവിക്കുന്നു എന്നുമുള്ള വാദങ്ങളെ കളിയാക്കുക മാത്രമാണ് മുമ്പത്തെ അംബാസിഡര്‍ ചെയ്തത്. അന്തര്‍ദേശീയ സമൂഹത്തിന്റെ മുമ്പില്‍ വെനസ്വലയുടെ മുഖവും രാജ്യത്തിനക്കെ യഥാര്‍ത്ഥ അവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും Picado അഭിപ്രായപ്പെട്ടിരുന്നു.