ശമ്പളം കുറക്കുന്നതിനും, തൊഴില്‍ ഇല്ലാതാക്കുന്നതിനും, സര്‍ക്കാര്‍ സേവനങ്ങള്‍ കുറക്കുന്നതിനും എതിരെ മാര്‍ച്ച് 13 ന് പതിനായിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികള്‍ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. Northern Ireland Committee of the Irish Congress of Trade Unions ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുഗതാഗതം, മറ്റ് പൊതു സേവനങ്ങള്‍ നിശ്ഛലമായി. ജാഥകളും പ്രസംഗങ്ങളുമൊക്കെ യൂണിയനുകള്‍ ആസൂത്രണം ചെയ്തു. ആയിരക്കണിന് ആളുകളാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. Belfast, Derry, Newry, Strabane, Omagh, Enniskillen, Coleraine, Magherafelt, Cookstown, Dungannon, Craigavon തുടങ്ങിയ സ്ഥലങ്ങളില്‍ ജാഥകള്‍ നടന്നു.