യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച വിവരങ്ങളനുസരിച്ച് 2011 ഒക്റ്റോബര്‍ മുതല്‍ ഷെല്‍ Barroso വില്‍ സ്വാധീനം ചെലുത്തുകയായിരുന്നു. അത് വഴി കാര്‍ബണ്‍ നിയന്ത്രണം കൊണ്ടുവരുന്നത് പുനരുത്പാദിതോര്‍ജ്ജ നിയമവുമായി ബന്ധിപ്പിക്കുന്നത് അവര്‍ക്ക് തടയാനായി.

— സ്രോതസ്സ് theguardian.com

ഒരു അഭിപ്രായം ഇടൂ