ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ്
കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്.
അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു.
ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് തുറമുഖത്ത് അടുപ്പിച്ചത്.
ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ “#ShellNo”, “ആര്‍ക്ടിക്കിനെ സംരക്ഷിക്കൂ,” “പ്രസിഡന്റ് ഒബാമ, താങ്കള്‍ക്ക് #ShellNo എന്ന് പറയാനുള്ള അവസാത്തെ അവസരമാണിത്” തുടങ്ങിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു.
കുറച്ച് ദിവസത്തേക്ക് പാലത്തില്‍ തൂങ്ങിക്കിടക്കാനുള്ള സംവിധാനങ്ങളുമായാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ തടയാന്‍ കഴിയുന്ന ഓരോ ദിവസവും ഷെല്ലിനെ അത്ര തന്നെ എണ്ണ കുഴിക്കുന്നതില്‍ നിന്ന് തടയുകയും കമ്പനിയുടെ എണ്ണ ആര്‍ത്തി വൈകിപ്പിക്കുകയും ചെയ്യും.
“ഷെല്ലിനെ നാം തടയുന്ന ഒരോ സെക്കന്റും പ്രധാനപ്പെട്ടതാണ്. പോര്‍ട്ട്‌ലാന്റിലെ ധീരരായ പ്രവര്‍ത്തകര്‍ ഷെല്ലിനും ആര്‍ക്ടിക്കിലെ എണ്ണക്കും ഇടക്ക് തടസമായി നില്‍ക്കുന്നു. ഉണരാനും തന്റെ കാലത്ത് നടക്കുന്ന ഒരു ദുരന്തത്തെ തിരിച്ചറിയാനും പ്രസിഡന്റ് ഒബാമക്ക് കിട്ടിയ അവസാത്തെ അവസരമാണിത്” എന്ന് ഗ്രീന്‍പീസ് അമേരിക്കയുടെ ആനി ലിയോനാര്‍ഡ്(Annie Leonard) പറഞ്ഞു.
അവര്‍ തുടരുന്നു, “ആര്‍ക്ടിക്കില്‍ കുഴിക്കാനുള്ള ഷെല്ലിന്റെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ പ്രസിഡന്റ് ഒബാമക്ക് ഇപ്പോഴും സമയമുണ്ട്. അങ്ങനെ കാലാവസ്ഥാ നേതാവാകാന്‍ ഇനിയും കഴിയും. [Yes you can]. ഷെല്‍ ലോകത്തെ ഏറ്റവും പ്രഗല്‍ഭരായ ശാസ്ത്രജ്ഞരെ അവഗണിച്ചിരിക്കുകയാണ്. ഒപ്പം ലോകത്തെ ദശലക്ഷക്കണക്കിന് ജനത്തേയും. ഉരുകുന്ന ആര്‍ക്ടിക്ക് എന്നത് ഒരു ക്ഷണം(invitation) അല്ല ഒരു ഭീകര മുന്നറീപ്പാണെന്ന് അവരെല്ലാം പറഞ്ഞു.”
അധികം വൈകുന്നതിന് മുമ്പ് ഷെല്ലിന്റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ഒബാമയോടും US Department of the Interior നോടും ഗ്രീന്‍പീസ് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
— സ്രോതസ്സ് priceofoil.org
41 മണിക്കൂര്‍ അവര്‍ കയറുകളില്‍ തൂങ്ങിക്കിടന്നു. അതിന് ശേഷം അവരുടെ ജീവനെ അവഗണിച്ചുകൊണ്ട് ഷെല്ലിന്റെ കപ്പല്‍ കടന്നു പോയി. ആപ്രവര്‍ത്തകരെ ഉടനെ അറസ്റ്റ് ചെയ്തില്ല.