കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ “ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു” എന്ന് പറഞ്ഞു. Beaufort Sea ലെ എക്സോണിന്റെ പദ്ധതികളെക്കുറിച്ചായിരുന്നു അത്.

ഒരു അഭിപ്രായം ഇടൂ