ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ

2001 ന്യൂയോര്‍ക്കിലെ World Trade Center Twin Towers നെ അല്‍ഖൈദ തകര്‍ത്തതിന്റെ വാര്‍ഷികമായ ദിനമാണ് സെപ്റ്റംബര്‍ 11. അത് 3,000 പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം യുദ്ധത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ 1973ല്‍ ജീവിച്ചിരുന്ന ലാറ്റിനമേരിക്കയിലെ ധാരാളം ആളുകള്‍ 9/11 നെ വേറൊരു കാരണത്താലാണ് ഓര്‍ക്കുന്നത്.

42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വലതുപക്ഷ ഏകാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്ത് അധികാരത്തിലേക്ക് കയറി. സോഷ്യലിസത്തിന്റെ പ്രചാരകനായ അലന്റെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തില്‍ La Moneda എന്ന പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നു.

17 വര്‍ഷം പിനോഷെ പരമാധികാരത്തോടെ ചിലിയില്‍ ഭരണം നടത്തി.

പിനോഷെയെ അധികാരത്തിലെത്തിച്ചതിന് അമേരിക്കയുടെ പങ്കുണ്ട് എന്ന് കരുതുന്നു. CIA ക്ക് പിനോഷെയുടെ പദ്ധതികളെക്കുറിച്ച് മുമ്പേ അറിയാമായിരുന്നെങ്കിലും അട്ടിമറിയില്‍ തങ്ങളുടെ നേരിട്ടുള്ള പങ്ക് അവര്‍ നിഷേധിക്കുന്നു.

Atlantic ന്റെ എഡിറ്ററായ Moisés Naím ഓട് ചിലിയിലെ അക്കാലത്തെ CIA ഏജന്റായ Jack Devine തങ്ങള്‍ അലന്റെയ്ക്ക് എതിരായുള്ള വലതുപക്ഷ പ്രവര്‍ത്തനങ്ങളെ എങ്ങനെ സഹായിച്ചിരുന്നു എന്ന് വ്യക്തമാക്കി. പിനോഷേക്ക് പിന്‍തുണ നല്‍കാനുള്ള പദ്ധതികള്‍ നിക്സണിന്റെ വൈറ്റ്ഹൌസില്‍ നിന്നായിരുന്നു വന്നിരുന്നത് എന്ന് Devine പറയുന്നു. CIA ക്ക് ആ നയങ്ങളില്‍ ഒരു പങ്കുമില്ലായിരുന്നു എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റായ Michelle Bachelet ഉം തടവിലാക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ട 27,000 പേരില്‍ ഉള്‍പ്പെടുന്നു. അതില്‍ 3,000 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു.

അലന്‍ഡേയും പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്തവരേയും ആദരിക്കാനായി അലന്‍ഡേയെ അധികാരത്തില്‍ നിന്ന് നീക്കിയതിന്റെ വാര്‍ഷികം La Moneda കൊട്ടാരത്തില്‍ നടന്നു.

1990 ല്‍ പിനോഷെ രാജി വെച്ചു. എന്നാല്‍ March 10, 1998 വരെ ചിലിയിലെ സൈന്യത്തിന്റെ commander in chief ആയി സ്ഥാനം തുടര്‍ന്നു. ആ വര്‍ഷം ലണ്ടനിലേക്ക് യാത്ര നടത്തിയ അയാളെ അന്തര്‍ദേശീയ അറസ്റ്റ് വാറന്റ് പ്രകാരം അറസ്റ്റ് ചെയ്തു. ആരോഗ്യ കാരണങ്ങളാല്‍ പിന്നീട് വിട്ടയച്ചു. 2000 ല്‍ അയാള്‍ ചിലിയില്‍ തിരിച്ചെത്തി. 2004 വരെ വീട്ടുതടങ്കലിലായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് അയാള്‍ ചത്തു.

അയാള്‍ ചാവുന്ന സമയത്ത് അയാള്‍ക്കെതിരെ 300 ക്രിമിനല്‍ കേസുകളുണ്ടായിരുന്നു.

— സ്രോതസ്സ് latinpost.com

ഒരു സ്ത്രീയെ കാണാനില്ല

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )