അരിസോണ സെനറ്റര്‍മാരായ Jeff Flake ഉം John McCain ഉം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ NFL ഉം മറ്റ് സ്പോര്‍ട്സ് ലീഗുകള്‍ക്കും “paid-for patriotism” ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ടി ചിലവാക്കി എന്ന് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ സൈന്യവും സ്പോര്‍ട്സ് ലീഗുകളും തമ്മിലുള്ള $68 ലക്ഷം ഡോളറിന്റെ കരാറുകളുടെ വിവരം ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സൈന്യം സ്പോര്‍ട്സ് ടീമുകള്‍ക്കായി പരസ്യത്തിന് ചിലവാക്കിയ $5.3 കോടി ഡോളറിന്റെ ചെറിയ അംശമേ ഇത് വരുന്നുള്ളു എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
[പരസ്യത്തിനായി കൊടുക്കുന്ന പണം ശരിക്കും അത് വാങ്ങുന്ന ആളുകളുടെ നാക്ക് വിലക്ക് വാങ്ങാനാണ്. സൈന്യത്തിനെതിരേയോ യുദ്ധത്തിനെതിരേയോ അവര്‍ ഒന്നും ഇനി മിണ്ടില്ല.]