ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്നാണ് ഈ വാറന്റ്. സ്പെയിനില്‍ കാലുകുത്തിയാല്‍ നെതന്യാഹൂവിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ആവാം എന്നതാണ് ജഡ്ജിയുടെ ഈ നീക്കത്തിന്റെ അര്‍ത്ഥം.
[നന്ദി സര്‍.]