Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്.
നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ നിന്നും മീനുകള്‍ ആഹാരത്തിനായി തീരത്തേക്ക് വരുന്നു. അത് മുക്കവരെ സഹായിക്കും. പ്രത്യേകിച്ച് ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക്. “മഴവെള്ളം കടല്‍ വെള്ളവുമായി ചേരുന്നിടത്ത് ഇളം ചൂട് ഉണ്ടായിരിക്കും. കാരണം ആഴക്കടല്‍ വെള്ളത്തിന് തണുപ്പുണ്ട്. അത് മീനുകളുടെ പ്രജനനത്തേയും സഹായിക്കുന്നു. ഉദാഹരണത്തിന് ഈ വര്‍ഷം മഴ കുറവായിരുന്നു. അതിനാല്‍ ചെറു വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് കുറവ് മീനേ ഈ വര്‍ഷം കിട്ടിയുള്ളു,” അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് thehindu.com