സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 29 സമ്മേളനം തുടങ്ങുന്നതിന് നടത്താനുദ്ദേശിച്ചിരുന്ന പ്രകടനം റദ്ദാക്കി എന്ന് അധികാരികള്‍ പറഞ്ഞു. രണ്ട് ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതാക്ഷിച്ചിരുന്നത്. “സര്‍ക്കാരിന് പ്രകടനങ്ങളെ നിരോധിക്കാന്‍ കഴിയും, എന്നാല്‍ ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല ആസൂത്രണം ചെയ്തതതുപോലുള്ള പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും കാലാവസ്ഥാ നീതിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ പാരീസിലെ ജനങ്ങള്‍ക്ക് വഴിയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും” എന്ന് 350.org ന്റെ ഫ്രാന്‍സിലെ സംഘാടകനായ Nicolas Haeringer പറഞ്ഞു.
ഫ്രഞ്ച് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ മൂന്ന് മാസത്തെക്ക് ദീര്‍ഘിപ്പിച്ചു
അടിയന്തിരാവസ്ഥ മൂന്ന് മാസത്തെക്ക് ദീര്‍ഘിപ്പിക്കാനുള്ള പ്രസിഡന്റ് Hollande ന്റെ പദ്ധതിക്ക് അസംബ്ലി അംഗീകാരം നല്കി. സ്റ്റേറ്റിന്റെ സമ്പൂര്‍ണ്ണ അധികാരമാണ് ഒളാന്തിന് കിട്ടിയിരിക്കുന്നത്. വാറന്റില്ലാത്ത പോലീസ് റെയ്ഡ് തുടങ്ങിയ സൌകര്യങ്ങള്‍ കിട്ടും.
[ബോംബ് എന്തുകൊണ്ട് ഇപ്പോള്‍ പൊട്ടിയെന്നത് വ്യക്തമായി. Real terrorist please stand up.]