വേദങ്ങളെ 6000 BC യിലെക്ക് തള്ളാനായി ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ്

ഡല്‍ഹി സര്‍വ്വകലാശാല സംസ്കൃത വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്കൃത പണ്ഡിതന്‍മാര്‍ വേദങ്ങളുടെ കാലത്തെ 6000 BC യിലെക്ക് തള്ളി നീക്കാനായ brainstorming നടത്തി. ഇതുവഴി വേദങ്ങള്‍ക്ക് നാം കരുതിയതിനേക്കാള്‍ 4500 വര്‍ഷം പ്രായം കൂട്ടാനാകും. ഇതിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രഭാവമാണുള്ളത്.

വേദങ്ങള്‍ 1500 BC യിലേതാണെന്ന നിഗമനമാണ് ഇന്‍ഡ്യയിലേയും യൂറോപ്പിലേയും ചരിത്രകാരന്‍മാര്‍ ഒരു നൂറ്റാണ്ടിലധികമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ സമയം ഹാരപ്പന്‍ സംസ്കാരത്തിന്റെ കാലം 2500 BC മുതല്‍ 1800 BC വരെയെന്നും കണക്കാക്കിയിരിക്കുന്നു. ്തിനാല്‍ വേദകാല ആര്യന്‍മാര്‍ ഇന്‍ഡ്യയിലെ ആദ്യത്തെ കുടിയേറ്റക്കാരാണ് എന്ന വീക്ഷണമുണ്ടായി.

വേദകാല സംസ്കൃതം പുരാതന യൂറോപ്യന്‍ ഭാഷകളായും പുരാതന പേര്‍ഷ്യനുമായും സാമ്യമുണ്ടെന്ന് 19 ആം നൂറ്റാണ്ടിലെ Indologistകളുടെ അഭിപ്രായം. തമിഴ് സംസ്കൃതത്തില്‍ നിന്ന് വ്യത്യസ്ഥമാണെന്നും അവര്‍ പറഞ്ഞു.

ഈ സിദ്ധാന്തങ്ങള്‍ പടിഞ്ഞാറെ ഇന്‍ഡ്യയില്‍ ജ്യോതിറാവൂ ഫൂലെ (Jyotirao Phule)യുടെ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനം, തെക്കെ ഇന്‍ഡ്യയിലെ ദ്രാവിഡ പ്രസ്ഥാനം തുടങ്ങി പല പ്രസ്ഥാനങ്ങള്‍ക്കും രൂപം കൊടുത്തു. ഇവരെല്ലാം ആര്യന്‍മാരുടെ അധിനിവേശ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ്. ആര്യന്‍മാര്‍ക്ക് മുമ്പുള്ള സംസ്കാരത്തെ വേദ സംസ്കാരം അടിച്ചമര്‍ത്തി എന്ന് മിക്കവരും കരുതുന്നു. മറ്റുചിലര്‍ migration sans invasion ല്‍ ആണ് വിശ്വസിക്കുന്നത്.

“ഭാഷാ ശാസ്ത്ര താരതമ്യ പഠനത്തിന്റെ(comparative linguistics) വിദഗ്ദ്ധരല്ല സംസ്കൃത വകുപ്പ്. വേദകാലത്തിന്റെ പരിസ്ഥിതി ചരിത്ര പഠനത്തിന്റേയും വിദഗ്ദ്ധരല്ല. ജ്യോതിഷ തെളിവുകള്‍ സംശയമുണ്ടാക്കുന്നതാണ്. ഈ കണ്ടുപിടുത്തം പുറത്തുപറയാന്‍ സംസ്കൃത വകുപ്പ് 2015 വരെ എന്തിന് കാത്തിരുന്നു എന്നാണ് എന്റെ ചോദ്യം. വേദങ്ങളുടെ ഏറ്റവും സാദ്ധ്യമായ കാലം 1500 BC ആണ്” എന്ന് ചരിത്രകാരന്‍ D.N. Jha ഹിന്ദുവിനോട് പറഞ്ഞു.

— സ്രോതസ്സ് thehindu.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )