ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനമായ COP21 ന് മുമ്പ് തന്നെ ഫ്രഞ്ച് പോലീസ് 24 കാലാവസ്ഥാ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലിട്ടു. COP21 സംഭാഷണങ്ങള്‍ക്ക് മുമ്പായി ഇവര്‍ പ്രകടനങ്ങള്‍ നടത്താതിരിക്കാനാണ് ഈ നടപടി എന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു. എന്നാല്‍ പാരീസ് ആക്രമണത്തിന്റെ മറയില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയെ മുതലെടുക്കുകയാണ് സര്‍ക്കാര്‍ എന്ന് അവരുടെ വക്കീലന്‍മാരും Amnesty International ഉം ആരോപിക്കുന്നു. Agence France Presse ന്റെ അഭിപ്രായത്തില്‍ തടവിലാക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ “radical opposition movement” ഭാഗമാണത്രേ.
— സ്രോതസ്സ് commondreams.org