ഫോസിന്ധനങ്ങളില്‍ നിന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൌണ്ടേഷന്‍(Bill and Melinda Gates Foundation) നിക്ഷേപം പിന്‍വലിക്കണം എന്ന സന്നദ്ധപ്രവര്‍ത്തകരുടെ വളരുന്ന പ്രതിഷേധത്തിനിടക്ക് അവര്‍ വാര്‍ഷിക നികുതി രേഖകള്‍ സമര്‍പ്പിച്ചു. ആ രേഖകള്‍ പ്രകാരം ഗേറ്റ്സ് ഫൌണ്ടേഷന്റെ ഫോസിലിന്ധന നിക്ഷേപം മൂന്നില്‍ രണ്ട് കുറവുണ്ടായിട്ടുണ്ട് എന്ന് മനസിലാക്കാം. മുമ്പ് അവര്‍ക്ക് $140 കോടി ഡോളര്‍ ആയിരുന്ന നിക്ഷേപം ഇപ്പോള്‍ $47.5 കോടി ഡോളറായി കുറഞ്ഞു. അതിന്റെ കൂടുതലും എക്സോണ്‍ മൊബിലിന്റെ(Exxon Mobil) ഓഹരികള്‍ വിറ്റതില്‍ നിന്നുമാണ്. $82.4 കോടി ഡോളര്‍ നിക്ഷേപമാണ് പേന കൊണ്ടുള്ള ഒരു വര കൊണ്ട് കുറഞ്ഞത്.
— സ്രോതസ്സ് commondreams.org
നല്ല കാര്യം.