Doctors Without Borders ന്റെ Taiz ലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നേതൃത്വം നല്‍കുന്ന ബോംബാക്രമണം നടത്തി. 9 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേര്‍ അവരുടെ ജോലിക്കാരാണ്. ക്ലിനിക്കിന്റെ GPS coordinates മുന്‍പേ തന്നെ സൈന്യത്തിന് നല്‍കിയതായിരുന്നു എന്ന് Doctors Without Borders പറഞ്ഞു. അടുത്തകാലത്ത് Doctors Without Borders ന്റെ ആശുപത്രികളില്‍ ഇത് നാലാമത്തെ തവണയാണ് അമേരിക്കന്‍ സഖ്യകക്ഷികള്‍ ആക്രമണം നടത്തുന്നത്. ഒക്റ്റോബറില്‍ അഫ്ഗാസിസ്ഥാനിലെ Kunduz ല്‍ പ്രവര്‍ത്തിക്കുന്ന Doctors Without Borders hospital ന്റെ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ മരിച്ചിരുന്നു. അതില്‍ 14 പേര്‍ അവരുടെ ജോലിക്കാരായിരുന്നു.