വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. “ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്,” എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.

ഒരു അഭിപ്രായം ഇടൂ