ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല

ദീര്‍ഘകാലത്തെ അവരുടെ നയം മാറ്റിക്കൊണ്ട് അംഗങ്ങള്‍ക്ക് വോട്ടെടുപ്പ് നടത്തി ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാനുള്ള അവസരം Foundation നിര്‍ത്തലാക്കി.

കേണല്‍ ഡവലപ്പറായ Matthew Garrett കഴിഞ്ഞ ആഴ്ച അറിയിച്ചതാണ് ഈ കാര്യം. Linux Foundation ന് പ്രതിവര്‍ഷം $99 USD അംഗസംഖ്യ നില്‍കുന്ന വ്യക്തികളായ അംഗങ്ങള്‍ക്ക് മുമ്പ് രണ്ട് ഡയറക്റ്റര്‍മാരെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കാമായിരുന്നു. ബാക്കി 11 ഡയറക്റ്റര്‍മാരെ കൂടുതല്‍ സംഖ്യ Foundation നല്‍കുന്ന വലിയ കമ്പനികളാണ് നിര്‍ദ്ദേശിച്ചിരുന്നത്. പുതിയ നിയമ പ്രകാരം സാമൂഹത്തിന് (വ്യക്തികളായ അംഗങ്ങള്‍) ഇനിമേല്‍ ഡയറക്റ്റര്‍മാരെ നിശ്ഛയിക്കുന്നതില്‍ ഒന്നും പറയാനാവില്ല.

Software Freedom Conservancy യുടെ കാരന്‍ സാന്‍ഡ്‌ലേഴ്സ് (Karen Sandler) ലിനക്സ് ഫൌണ്ടേഷന്റെ ബോര്‍ഡിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ക്കകമാണ് ഈ മാറ്റമുണ്ടായത് എന്ന് മാത്യു പറയുന്നു. GPL enforcement ല്‍ ശ്രദ്ധിക്കുന്ന SFC ന്റെ താല്‍പ്പര്യവും അതില്‍ താല്‍പ്പര്യമില്ലാത്ത ലിനക്സ് ഫൌണ്ടേഷനും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ തീരുമാനത്തിന് കാരണമായത്.

VMWare ന് എതിരായ GPL enforcement കേസിന് വേണ്ട സാമ്പത്തിക സഹായവും മറ്റ് സഹായങ്ങളും സാന്‍ഡ്‌ലേഴ്സിന്റെ സംഘടന നല്‍കുകയുണ്ടായി. എന്നാല്‍ VMWare ലിനക്സ് ഫൌണ്ടേഷന്റെ silver member ആണ്. VMWare വിതരണം ചെയ്യുന്ന കേണല്‍ General Public Licence ലംഘിച്ചു എന്ന കാരണത്തില്‍ kernel developer ആയ Christoph Hellwig ആണ് ഹാംബര്‍ഗ്ഗില്‍ ആ കേസ് തുടക്കം കുറിച്ചത്.

ലിനക്സ് ഫൌണ്ടേഷന് പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ അംഗങ്ങളുണ്ട്. പ്ലാറ്റിനം അംഗമാകാന്‍ പ്രതിവര്‍ഷം US$500,000 ഡോളര്‍ അടക്കണം. ഗോള്‍ഡ് അംഗത്തിന് US$100,000 ഡോളറും സില്‍വര്‍ അംഗത്തിന് US$5000 – US$20,000 ഡോളറുമാണ് ഫീസ്. പ്ലാറ്റിനം അംഗങ്ങളാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് 10 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഗോള്‍ഡ് അംഗങ്ങള്‍ 3 പേരേയും സില്‍വര്‍ അംഗങ്ങള്‍ ഒരാളേയും തെരഞ്ഞെടുക്കുന്നു.

വ്യക്തിഗത അംഗങ്ങള്‍(individual member) എന്ന പേര് ഇപ്പോള്‍ വ്യക്തിഗത അനുയായി(individual supporter) എന്ന് മാറ്റി.

— സ്രോതസ്സ് phoronix.com, phoronix.com
____
related: ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )