2008ല്‍ തന്റെ ബീച്ച് ഹൌസിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉയര്‍ന്ന ഒരു സിറിയന്‍ ജനറലിനെ ഇസ്രായേല്‍ നേവി കമാന്‍ഡോകള്‍ കൊന്നു എന്ന് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട National Security Agency (NSA) യുടെ ഒരു രേഖ വ്യക്തമാക്കുന്നു. ആ രേഖ പ്രകാരം Shayetet 13 എന്ന ഇസ്രായേല്‍ പ്രത്യേക സൈനിക യൂണിറ്റ് വടക്കന്‍ സിറിയയിലെ തുറമുഖമായ Tartus ന് അടുത്ത് കരയില്‍ കയറി ജനറല്‍ Muhammad Suleiman നെ കണ്ടെത്തി തലയിലും കഴുത്തിലും വെടിവെച്ച് കൊല്ലുകയാണുണ്ടായത്.
— സ്രോതസ്സ് thejc.com