തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. ആ സത്യം മറക്കരുത്. അതും അതി ദാരുണമായ രീതിയിലും. (കാണുക- Victorian Holocausts).
ഫേസ്ബുക്ക് അതി സമ്പന്നമായ ഒരു സ്ഥാപനമാണ്. പക്ഷേ എന്താണ് വരുടെ സമ്പത്തിന്റെ അടിസ്ഥാനം എന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ അതില്‍ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളും, നിങ്ങളുടെ അതിലെ പ്രവര്‍ത്തനങ്ങളുമാണ് അവരുടെ സമ്പത്ത്. തുറന്നു പറഞ്ഞാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിനും പോലീസിനും പങ്ക് വെച്ച് അതില്‍ നിന്ന് അവര്‍ പണമുണ്ടാക്കുന്നു. ആ പണമാണ് അവര്‍ സ്വതന്ത്ര സര്‍ക്കാരുകളെ വരുതിക്ക് നിര്‍ത്താന്‍ ശക്തി നല്‍കുന്നത്. ഇപ്പോള്‍ ഇന്‍ഡ്യയില്‍ പരാജയപ്പെട്ടെങ്കിലും അവര്‍ ഇനിയും ശ്രമം തുടരുകയും, നാം ശ്രദ്ധിച്ചില്ലെങ്കില്‍ വിജയിക്കുകയും ചെയ്യും. സൂക്ഷിച്ചിരിക്കുക.

സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിച്ച അവര്‍ക്കെതിരെ പ്രതികരിക്കേണ്ടേ?
ഡയസ്പോറ
സാമൂഹ്യ നെറ്റ്‌വര്‍ക്കിന്റെ കുത്തകയായി മാറിയ ഇവര്‍ക്ക് ഒരു ബദല്‍ വേണം. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ അത് പ്രവര്‍ത്തിക്കുന്നുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് diaspora. ലോകത്തെ എല്ലാ ആളുകളുടേയും വിവരങ്ങള്‍ അമേരിക്കയിലെ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിച്ച സംവിധാനമാണ് ഫേസ്ബുക്കിന്. ബോധപൂര്‍വ്വമാണ് അവര്‍ അങ്ങനെയൊരു ഘടന സൃഷ്ടിച്ചത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതില്‍ നിന്ന് വ്യത്യസ്ഥമായ വികേന്ദ്രീകൃതമായ രീതിയാണ് diasporaക്ക്. നിങ്ങള്‍ക്ക് ഏത് ഡയസ്പോറ സെര്‍വ്വറില്‍ നിന്നും അകൌണ്ട് എടുക്കാം. സെര്‍വ്വറിനെ പോഡ് എന്നാണ് വിളിക്കുന്നത്. നിങ്ങള്‍ക്കും സ്വന്തമായി ഒരു പോഡ് പ്രവര്‍ത്തിപ്പിക്കാം. ലോകം മൊത്തം ധാരാളം പോഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ അത്തരത്തിലുള്ള ഒരു പോഡാണ് https://diasp.in. അതില്‍ നിന്നോ https://diasporafoundation.org/ ല്‍ പറയുന്ന ഏതെങ്കിലും ഒരു പോഡില്‍ നിന്നോ നിങ്ങള്‍ക്ക് അകൌണ്ട് എടുക്കാം.
നിങ്ങളുടെ ഡാറ്റയുടെ അവകാശം നിങ്ങള്‍ക്ക് തന്നെയെന്നതാണ് ഡയസ്പോറ. ഫേസ്ബുക്കില്‍ അത് അവരുടെ കുത്തക അവകാശമാണ്. ഡയസ്പോറയെ ആരും നിയന്ത്രിക്കുന്നില്ല. ഇന്റര്‍നെറ്റ് പോലെ അത് സ്വന്ത്രമാണ്. നിങ്ങളുടെ പേരിന് നിയന്ത്രണമില്ല. എന്തും കൊടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- diasporafoundation.org
ഫേസ്ബുക്കിന് ഒരു ബദലായുള്ള മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റാണ് റഷ്യയില്‍ നിന്നുള്ള VKontakte
വേറൊരു റാഡിക്കല്‍ ആശയം
പൊതു സ്ഥലത്ത് നോക്കൂ, ആരുടേയും മുഖത്ത് നോക്കാതെ, ചെവിയില്‍ ആപ്പും കുത്തിക്കയറ്റി, സ്വന്തം കൈപ്പത്തി നോക്കിയിരിയിരിക്കുന്നതായാണ് കാണാനാവുന്നത്. ആരും സംസാരിക്കുന്നില്ല. ഏതൊ അയഥാര്‍ത്ഥ ലോകത്തില്‍. ടെലിവിഷന് ശേഷമുള്ള ഏറ്റവും വലിയ സമയം കൊല്ലിയാണ് ഫേസ്ബുക്ക്. എത്രയേറെ സമയമാണ് ഇങ്ങനെ അനന്തമായി സ്ക്രോള്‍ ചെയ്ത് പോകുന്നത്. ഈ ഉപകരണം ഉപയോഗിക്കുന്നവരില്‍ അത് മാനസികമായ ക്ഷീണമുണ്ടാക്കുന്നതാണ്. ചുറ്റുപാടുമുള്ള ആരുമായും സംസാരിക്കാനോ, സ്വയം ചിന്തിക്കാനോ കഴിയാത്ത അവസ്ഥ.
അതിനാല്‍ സാമൂഹ്യ നെറ്റ്‌വര്‍ക്കുകളെയെല്ലാം ഉപേക്ഷിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിനോടോ ഒരു കൂട്ടം സുഹൃത്തുക്കളോടൊ ആശയവിനിമയം ചെയ്യുക എന്നതാണ് അടിസ്ഥാനപരമായി സാമൂഹ്യ നെറ്റ്‌വര്‍ക്ക് ചെയ്യുന്നത്. ബ്ലോഗും ഇമെയിലും മതി അതിന്.
1. ഏതെങ്കിലും ബ്ലോഗിങ് സൈറ്റില്‍ ഒരു അകൌണ്ട് തുടങ്ങുക. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും എല്ലാം അവിടെ എഴുതി പ്രസിദ്ധപ്പെടുത്തുക. പിന്നീട് ആ പോസ്റ്റിന്റെ ലിങ്ക് കോപ്പി ചെയ്ത് മെയില്‍ ആയി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക. ചര്‍ച്ചകള്‍ ബ്ലോഗിലെ പോസ്റ്റില്‍ നടത്തിലായല്‍ എല്ലാവര്‍ക്കും അത് കാണുകയുമാവാം.
2. നിങ്ങളുടെ സുഹൃത്തുക്കളുടെ മെയില്‍ ഐഡികള്‍ ഒരു ഫയലില്‍ സൂക്ഷിക്കുക. എല്ലാവരോടും എന്തെങ്കിലും പറയണം എന്നുള്ളപ്പോള്‍ മെയില്‍ എഴുതുക. അഡ്രസ് സേവ് ചെയ്തിട്ടുള്ള ഫയല്‍ തുറന്ന് അതെല്ലാം കോപ്പി ചെയ്യുക. മെയിലിന്റെ To ഓ BCC ഓ ഭാഗത്ത് അഡ്രസുകള്‍ പേസ്റ്റ് ചെയ്യുക. അയക്കുക. BCC ആണെങ്കില്‍ മെയില്‍ കിട്ടുന്നവര്‍ക്ക് അത് ആര്‍ക്കൊക്കെ പോയിട്ടുണ്ട് എന്ന് കാണാന്‍ കഴിയില്ല. Thunderbird എന്ന പ്രോഗ്രാം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ അഡ്രസ് ബുക്ക് ഉപകാരപ്പെടും.
3. ഇന്റ്‍നെറ്റ് സെര്‍ച്ച് എഞ്ജിനുകളുപയോഗിച്ച് നിങ്ങള്‍ക്ക് സുഹൃത്തുക്കളെ കണ്ടെത്താനുമാവും.
നിങ്ങള്‍ക്ക് അറിയാവുന്ന ആളുകളുമായേ സന്ദേശം പങ്കുവെക്കാനാവൂ എന്നതാണ് ഇതിന്റെ കുഴപ്പം.. സമയം കൊല്ലാനുള്ള അനന്ത സാദ്ധ്യതളും കിട്ടില്ല. പൊങ്ങച്ചം കാണിക്കാനും കഴിയില്ല. പക്ഷേ കാര്യങ്ങള്‍ അറിയാന്‍ ഇത് ധാരാളം.
ഫേസ്ബുക്ക് വേണ്ട എന്നല്ല പറഞ്ഞത്. അകൌണ്ട് നിലനിര്‍ത്തിക്കോളൂ. ആഴ്ചയിലൊരിക്കലോ മറ്റോ അവിടെ കയറി എന്തൊക്കെ സംഭവിച്ചു എന്ന് കാണുക. പക്ഷേ അവിടെ ഒന്നും എഴുതരുത്. ചര്‍ച്ചകളില്‍ പങ്കുകൊള്ളരുത്. കാരണം അവിടെ നിങ്ങള്‍ കൂട്ടിക്കൊടുപ്പുകാരന്റെ വില്‍പ്പന ചരക്കാണ്. വേണമെങ്കില്‍ എഴുതാനുള്ളത് പുറത്തെവിടെയെങ്കിലും എഴുതി അതിന്റെ ലിങ്ക് കൊടുക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
വാക്കുകള്‍ക്കു മൂര്ച്ചയുണ്ടല്ലോ? ഇഷ്ട്ടായി ബ്ലോഗ്
ബ്ലോഗ് ഇഷ്ട്ടായി എന്നറിയുന്നതില്‍ സന്തോഷം. നന്ദി.