പ്രസിഡന്റ് ഒബാമ അടുത്തയാഴ്ച അര്‍ജന്റീന സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച്, അര്‍ജന്റീനയിലെ ഏകാധിപത്യ സൈനിക ഭരണത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ declassify ചെയ്യാന്‍ അമേരിക്കയോട് അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. ബ്യൂണസ് അയേഴ്സിലെ അമേരിക്കന്‍ എംബസിയില്‍ Grandmothers of the Plaza de Mayo ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിനായി പരാതി കൊടുത്തിരിക്കുകയാണ്. കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. 40 വര്‍ഷം മുമ്പ് തുടങ്ങിയ dirty war ല്‍ അമേരിക്കയുടെ പങ്കിന് നഷ്ടപരിഹാരം കണ്ടെത്താനും ഈ രേഖകള്‍ സഹായിക്കുമെന്ന് Center for Legal and Social Studies ന്റെ Gaston Chillier പറഞ്ഞു.
— സ്രോതസ്സ് democracynow.org