സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു


ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ “Agua Zarca” എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council for Popular and Indigenous Organizations of Honduras (COPINH) എന്ന അവര്‍കൂടി ചേര്‍ന്ന് സ്ഥാപിച്ച സംഘത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അവര്‍ക്ക് Goldman Environmental Prize എന്ന അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ