കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ നിന്ന് മാറ്റി കമ്പോളത്തിന്റെ സേവനമാക്കി മാറ്റുന്നതിനെ”യും, കാറ്റലാന്‍ ഭാഷക്ക് പകരം സ്പാനിഷ് അടിച്ചേല്‍പ്പിക്കുന്നതിനേയും എതിര്‍ത്തു.
— സ്രോതസ്സ് wsws.org
നേരിടം മെയില്‍ ലിസ്റ്റില്‍ അംഗമാകാന്‍ neritam-subscribe@lists.riseup.net ലേക്ക് ഒരു mail അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക