തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച ഒരു കത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ പ്രസിഡന്റ് ഒബമാക്ക് അയച്ചു. തീരക്കടലിലെ എണ്ണ ഖനനം തീരദേശത്ത് ജീവിക്കുന്നവരുടേയും വന്യജീവികളുടേയും ജീവിതത്തെ സാരമായി ബാധിക്കുന്നു. ഇപ്പോളുള്ള 5,000 ല്‍ അധികം എണ്ണ, പ്രകൃതിവാതക പാട്ടത്തില്‍ കൂടുതലും മെക്സിക്കന്‍ ഉള്‍ക്കടലിലാണ്.

— സ്രോതസ്സ് biologicaldiversity.org

ഒരു അഭിപ്രായം ഇടൂ