വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. 2020 ഓടെ സ്കോട്‌ലാന്റിലെ 100% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്.
— സ്രോതസ്സ് thinkprogress.org