teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു

പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri യുടെ തീരുമാനം അയാളുടെ ആശയപരമായ മാനസികനിലപാട് വെച്ച് നോക്കിയാല്‍ അത്ഭുതം തോന്നുന്ന ഒന്നല്ല. എന്ന് teleSUR ന്റെ ഉപദേശക സമതി അംഗവും അര്‍ജന്റീനയിലെ നോബല്‍ സമ്മാന ജേതാവായ Adolfo Perez Esquivel പറഞ്ഞു.

— സ്രോതസ്സ് telesurtv.net

days of revolt, empire files ഉള്‍പ്പെട ധാരാളം പരിപാടികള്‍ നേരിടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്രാജ്യത്തിന് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുന്നതാണ് അവ എന്ന് കണ്ടിട്ടുള്ള എല്ലാവര്‍ക്കും മനസിലാകും. സാം അമ്മാവന്‍ നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ടാവും!

ഒരു അഭിപ്രായം ഇടൂ