കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times ഉം കൂടി നടത്തിയ അന്വേഷണത്തില്‍ മുമ്പ് കണ്ടെത്തിയിരുന്നു.
എന്നാല്‍ മൊത്തം എണ്ണ-പ്രകൃതി വാതക വ്യവസായത്തിന് ഈ വിവരം അറിയാമായിരുന്നു എന്ന് ഇപ്പോള്‍ InsideClimate News ന് കിട്ടിയ ഒരു ആഭ്യന്തര രേഖ വ്യക്തമാക്കുന്നു.
കാലാവസ്ഥാ ഗവേഷണത്തെ നിരീക്ഷിക്കാനായി 1979 – 1983 കാലത്ത് എണ്ണ-പ്രകൃതി വാതക വ്യവസായ വാണിജ്യ സംഘമായ American Petroleum Institute ഒരു task force നെ രൂപീകരിച്ചു. ആ സംഘത്തില്‍ Exxon ല്‍ നിന്നുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍ മാത്രമല്ല Amoco, Phillips, Mobil, Texaco, Shell, Sunoco, Sohio, Standard Oil of California, Gulf Oil(Chevron ന് മുമ്പുണ്ടായ കമ്പനി) തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള വിദഗ്ദ്ധരുമുണ്ടായിരുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരേധികം കൂടിക്കൊണ്ടിരിക്കുന്നു എന്ന് 1979 ഓടെ task force ന് മനസിലായി എന്ന് ആ രേഖകളില്‍ കാണുന്നു. ഫോസില്‍ ഇന്ധനത്തിന്റെ ആഗോളതപന ആഘാതം കാരണം ആഗോള കമ്പോളത്തിലേക്ക് ഒരു പുതിയ ഊര്‍ജ്ജ സ്രോതസ്സ് എങ്ങനെ കൊണ്ടുവരാം എന്നതിനെ പോലും ആ task force ഒരു ചെറിയ കാലയളവില്‍ ഗവേഷണം നടത്തിയിരുന്നു. എന്നാല്‍ 1983 ല്‍ task force നെ പിരിച്ചു വിട്ടു. ധാരാളം രാജ്യങ്ങള്‍ സ്വീകരിച്ച ക്യോട്ടോ കരാറിനെതിരെ 1990കളുടെ അവസാന കാലത്തോടെ American Petroleum Institute പരിപാടികള്‍ തുടങ്ങി. അമേരിക്ക ആ കരാറിനെ അംഗീകരിച്ചില്ല.
— സ്രോതസ്സ് insideclimatenews.org
Reblogged this on പ്രിയദര്‍ശനം.