ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനന കമ്പനിയായ Newmont ന്റെ ചെമ്പും സ്വര്‍ണ്ണവും ഖനനം ചെയ്യാനുള്ള $500 കോടി ഡോളറിന്റെ Conga പ്രോജക്റ്റ് പെറുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമരം അടച്ചുപൂട്ടിപ്പിച്ചു. കാലാവധി കഴിഞ്ഞ അടുത്തുള്ള Yanacocha സ്വര്‍ണ്ണ ഖനിക്ക് പകരം തുടങ്ങാന്‍ പോകുന്ന കൊങ്ഗാ പ്രോജക്റ്റ് പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ പറയുന്നു. Máxima Acuña de Chaupe എന്ന അമ്മുമ്മയാണ് സമരത്തിന്റെ മുന്‍നിരയില്‍ അവരുടെ കൃഷിയിടം നില്‍ക്കുന്ന Cajamarca പ്രദേശത്തേക്കാണ് Newmont കമ്പനി ഖനനത്തിന്റെ മാലിന്യങ്ങള്‍ തള്ളാന്‍ പദ്ധതിയിട്ടിരുന്നത്.
— സ്രോതസ്സ് yournewswire.com