“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു

കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ “magical fairyland” എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സംവിധാനം ഉപയോഗിച്ച് ചില കമ്പനികള്‍ അവരുടെ നികുതി 1% ല്‍ താഴെയായി കുറച്ചിട്ടുണ്ട്. ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ Whistleblowers നും Edouard Perrin എന്ന മാധ്യമപ്രവര്‍ത്തകനും എതിരെ കേസ് വന്നിരിക്കുന്നു. ഇവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )