കഴിഞ്ഞ ശനിയാഴ്ച 6.45am മുതല്‍ ബുധനാഴ്ച 5.45pm വരെ സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജലവൈദ്യുതി എന്നിവയില്‍ നിന്ന് മാത്രം 107 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് പോര്‍ട്ടുഗലില്‍ പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി. കഴിഞ്ഞ വര്‍ഷം പവനോര്‍ജ്ജം 22% വൈദ്യുതിയും എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളും കൂടി 48% വൈദ്യുതി പോര്‍ട്ടുഗലിന് നല്‍കി. 2015 ല്‍ കാറ്റാടികള്‍ ഡന്‍മാര്‍ക്കില്‍ 42% വും സ്പെയിനില്‍ 20% ജര്‍മ്മനിയില്‍ 13% ഉം UK യില്‍ 11% വും വൈദ്യുതി ഉത്പാദിപ്പിച്ചു.
— സ്രോതസ്സ് theguardian.com