അമേരിക്കയിലെ 17 സംസ്ഥനങ്ങളിലെ 33 ല്‍ അധികം നഗരങ്ങള്‍ അപകടകരമായ വിധം ഉയര്‍ന്ന ഈയത്തിന്റെ(lead) അളവിനെ മറച്ച് വെക്കാന്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി എന്ന് Guardian നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മിഷിഗണിലെ ഫ്ലിന്റിലെ വിഷജല വിതരണത്തെ തുര്‍ന്നാണ് Guardian ഇത്തരമൊരു അന്വേഷണത്തിന് മുതിര്‍ന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമയ പൊതുജനാരോഗ്യ ദുരന്തമായി മാറിയ ഫ്ലിന്റിലുപയോഗിച്ച അതേ ജല പരിശോധന രീതികളാണ് ഇതില്‍ 21 നഗരങ്ങളില്‍ നടത്തിയിരുന്നത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി മലിനീകൃമായ നദിയില്‍ നിന്ന് കുടിവെള്ളം എടുത്തതാണ് ദുരന്തത്തിന് കാരണമായതെങ്കിലും മോശമായ പരിശോധന പദ്ധതികളും പരിസ്ഥിതി ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ വൈകിയതും ദുരന്തത്തെ കൂടുതല്‍ വഷളാക്കി. ചിക്കാഗോ, ബോസ്റ്റണ്‍, ഫിലാഡെല്‍ഫിയാ, ഡിട്രോയിറ്റ്, മില്‍വാക്കി തുടങ്ങിയ നഗരങ്ങളും ഇതേ രീതിയാണ് ജല പരിശോധനക്ക് പ്രയോഗിക്കുന്നത്.
— സ്രോതസ്സ് theguardian.com