വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു.
“ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ കുറഞ്ഞിട്ടുണ്ട്,” എന്ന് Senate Intelligence Committee യോട് സംസാരിക്കവേ ബ്രനന്‍ പറഞ്ഞു.
— സ്രോതസ്സ് commondreams.org, cia.gov
നമ്മടെ തന്നെ പയ്യന്‍മാരാണവര്‍ എന്ന് തുറന്നങ്ങ് പറഞ്ഞുകൂടെ.
“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിക്കുമെന്ന് മനസിലാക്കാന്‍ ഈ 15 വര്‍ഷം വേണോ? യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അതല്ലേ ആഗ്രഹിച്ചിരുന്നത്? പാവം അമേരിക്കന്‍ ജനതയുടെ നികുതിപ്പണം തട്ടിയെടുക്കാനുള്ള ഓരോ മാരമായ വഴികള്‍. ഇതില്‍ ഗിനിപ്പന്നികളാക്കപ്പെട്ടത് മദ്ധ്യപൂര്‍വ്വേഷ്യയിലെ പാവം ജനങ്ങളാണ്.