കഴിഞ്ഞ ദിവസം അതിരാവിലെ സ്വന്തം വീട്ടില്‍ നടന്ന റെയ്ഡില്‍ ബഹ്റിനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അറബ് വസന്തം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തുടരുന്ന വലിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. Bahrain Centre for Human Rights ന്റെ പ്രസിഡന്റായ നബീല്‍ റജാബിനെ (Nabeel Rajab) എന്തിന് അറസ്റ്റ് ചെയ്തു എന്നത് വ്യക്തമല്ല. മറ്റൊരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സൈനബ് അല്‍-അഖ്‌വാജ (Zainab al-Khawaja) വീണ്ടും ജയിലിലടക്കപ്പെടും എന്ന ഭീതിയാല്‍ ഡന്‍മാര്‍ക്കിലേക്ക് പാലായനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് റജാബിന്റെ അറസ്റ്റ് നടക്കുന്നത്.

— സ്രോതസ്സ് aljazeera.com
അമേരിക്ക് മനുഷ്യാവകാശ കരച്ചില്‍ വരുന്നുണ്ടോ? ഏയ് ഒരിക്കലുമില്ല, കാരണം അമേരിക്കന്‍ നേവിയുടെ 5 ആം പട അവിടെയാ.