എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല

മെയ് 11 ന് ദേശീയ IPR (Intellectual Property Rights) നയം പ്രസിദ്ധപ്പെടുത്തി. ‘creative and innovative India’ യെ പ്രോല്‍സാഹിപ്പിക്കാന്‍ 38-താളുകളുള്ള ഈ രേഖ സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. പേറ്റന്റ്, പകര്‍പ്പവകാശം, ഡിസൈന്‍ നിയമങ്ങള്‍, ട്രേഡ്‌മാര്‍ക്ക്, എന്നിവയില്‍ വിപുലമായ നിയമങ്ങളും ഭേദഗതികളും കൊണ്ടുവന്നതിന് ശേഷവും ഇത്തരം പുതിയ ഒരു നയത്തിന്റെ ആവശ്യകത എന്തെന്ന് ചില വശത്ത് നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമായാണോ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് വന്നത്? മരുന്ന് ലോബിയുടെ കളിയാണോ ഇത്?

മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റീസ് പ്രഭ(2000 – 2010) ആണ് ആറ് അംഗങ്ങളുള്ള IPR think tank നെ നയിക്കുന്നത്. അവര്‍ Intellectual Property Appellate Board of India ന്റെ 2011-13 കാലത്തെ chairperson. ഇപ്പോള്‍ പ്രസിദ്ധമായ Novartis നിയമ വ്യവഹാരത്തിലെ ഇന്‍ഡ്യന്‍ പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 3(d) ന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ളതായിരുന്നു അവരുടെ ഒരു പ്രധാനപ്പെട്ട വിധി. Managing IP എന്ന മാസിക ‘IP ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍’ എന്ന ഒരു സ്ഥാനം നല്‍കിവരുന്നുണ്ട്. അങ്ങനെയുള്ള 50 പേരില്‍ ഒരാളായി ആ മാസിക 2012 ലും 2013 ലും തെരഞ്ഞെടുത്ത വ്യക്തിയാണ് ജസ്റ്റീസ് പ്രഭ. IPR സംബന്ധിച്ച് വിഷയങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ എനിക്ക് ഒരു അവസരം ലഭിച്ചു.

NDA സര്‍ക്കാര്‍ അധികരാത്തില്‍ വന്നതിന് ശേഷം 2014 ഒക്റ്റോബറിലാണ് ഈ think tank രൂപീകൃതമായത്. IPR നയം രൂപീകരിക്കുക എന്നതായിരുന്നു കല്‍പ്പന. 2016 മെയില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ചില സാഹചര്യത്തില്‍ ജസ്റ്റീസ് പ്രഭക്ക് വിഷമഘട്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ല. അവര്‍ പറഞ്ഞു, “ബൌദ്ധിക സ്വത്തവകാശം എന്നതിനെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് ബൌദ്ധിത സ്വത്തല്ല. academics ഉം വിവിധ stakeholders നും ഞങ്ങള്‍ എഴുതുകയുണ്ടായി. ധാരാളം പേര്‍ പ്രതികരിക്കുകയും ഞങ്ങള്‍ അവരുടെ inputs സ്വീകരിക്കുകയും ചെയ്തു. പൂര്‍ണ്ണമായും കുഴപ്പങ്ങളില്ലാത്ത ഒരു നയവും ഉണ്ടാവില്ല. draft നകത്ത് ചെയ്യാന്‍ പറ്റുന്ന എല്ലാം വ്യക്തമായി പറയാനാവില്ല. അത് ദിശ നല്‍കുന്നു. സര്‍ക്കാരാണ് നടപ്പാക്കേണ്ടത്.”

IPR നയം ഇപ്പോള്‍ എന്തുകൊണ്ട് വേണം എന്ന് ഞാന്‍ അവരോട് ചോദിച്ചു. “IPR നയത്തിന്റെ നല്ല സമയം ഏതാണ്? നമുക്ക് ഒരു IP Act ഉണ്ട്. പക്ഷേ ഒരു spelt-out policy ഇല്ല. ചരിത്രപരമായി നമ്മുടെ രാജ്യത്തിന് ബൌദ്ധിക സ്വത്തവകാശമുണ്ടായിരുന്നില്ല. [ചരിത്രപരമായി ലോകത്തൊരു രാജ്യത്തിനും ബൌദ്ധിക സ്വത്തവകാശമുണ്ടായിരുന്നില്ല. അങ്ങനെ ഒരു വാക്കുപോലുണ്ടായിരുന്നുല്ല. അത് അടുത്ത കാലത്തുണ്ടാക്കിയതാണത്.] Papanasam Sivan ന്റേയോ കബീറിന്റേയോ വരികള്‍ക്ക് പകര്‍പ്പവകാശമുണ്ടായിരുന്നില്ല. [എന്ത് പകര്‍പ്പവകാശമോ? എന്തിന് എല്ലാം കൂട്ടിക്കുഴക്കുന്നു?] സംഗീതസംവിധായകര്‍, കവികള്‍ എന്നിവര്‍ക്ക് ഒരിക്കലും അവരുടെ കുടിശികപണം(due) കിട്ടുന്നില്ല. കവി, പാട്ടെഴുത്തുകാരന്‍, സ്ക്രിപ്റ്റെഴുത്തുകാരന്‍ ആയ ജാവീദ് അഖ്തര്‍ ഈ തെറ്റുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ മുന്‍നിരയില്‍ നില്‍ന്ന് സംഗീത സംവിധായകര്‍, പാട്ടെഴുത്തുകാര്‍ എന്നിവര്‍ക്ക് തങ്ങളുടെ അദ്ധ്വാനത്തില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക് നേടിയെടുക്കുന്ന തരത്തില്‍ പകര്‍പ്പവകാശ നിയമത്തിന് ഭേദഗതി പാസാക്കാനുള്ള ശ്രമം നടത്തി.”

നയത്തിന്റെ overview ന്റെ ഒരു excerpt എന്നെ കാണിക്കുകയുണ്ടായി. ഒരു all-encompassing IPR നയം എന്നത് പൊതുതാല്‍പ്പര്യത്തെ സംരക്ഷിച്ചുകൊണ്ട് ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച്ചക്കും സാമൂഹ്യ സാംസ്കാരിക വികാസത്തിനും വേണ്ടി ബൌദ്ധിക സ്വത്തിന്റെ പൂര്‍ണ്ണമായ ശക്തിയേയും ഉത്തേജിപ്പിക്കാനുള്ള ഒരു holistic ഉം conducive ഉം ആയ ഒരു ജൈവവ്യവസ്ഥ ആണ് എന്ന് അതില്‍ പറയുന്നു. അത്തരം നയങ്ങള്‍ IPRs സൃഷ്ടിക്കാനും, സംരക്ഷിക്കാനും, ഉപയോഗിക്കാനും എല്ലാ സൃഷ്ടാക്കളേയും കണ്ടുപിടുത്തക്കാരേയും സഹായിക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന ഒരു IP സംസ്കാരത്തെ വളര്‍ത്തും. അത് സമ്പത്ത് സൃഷ്ടിക്കുകയും [സമ്പത്തല്ല, ചൂഷണമാണ് സൃഷ്ടിക്കുന്നത്] തൊഴിലവസരങ്ങളും [വക്കീലന്‍മാര്‍ക്ക്] ബിസിനസും വികസിപ്പിക്കുകയും ചെയ്യും.

“IP നിയമങ്ങള്‍ നമുക്ക് review ചെയ്ത് anomalies ഉം inconsistencies ഉം നീക്കം ചെയ്യണം. അത് stakeholders മായി ചര്‍ച്ച ചെയ്ത് വേണം ചെയ്യാന്‍. അവകാശങ്ങള്‍ ജനവിരുദ്ധമല്ല. സൃഷ്ടിക്കും കണ്ടുപിടുത്തത്തിനും സാമ്പത്തികമായ വിലയുണ്ട്. അറിവിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് നാം വീണ്ടും പരിശോധിക്കണം.” [പിന്നല്ലേ, പത്ത് കാശ് അടിച്ച് മാറ്റാനുള്ള വഴിയല്ലേ തെളിഞ്ഞ് വരുന്നത്]. പാരമ്പര്യ അറിവിനെക്കുറിച്ച് (traditional knowledge TK) നാം വ്യത്യസ്ഥമായി നോക്കണോ എന്ന് ഞാന്‍ ചോദിച്ചു. “TK നാം സംരക്ഷിക്കും എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ think tank മറ്റ് IPRs മായി TK യെ താരതമ്യം ചെയ്യുന്നില്ല.”

TK വളര്‍ത്താന്‍ വേറൊരു രീതിയുണ്ട്. TKക്ക് GI (Geographical Indication) നല്‍കുക. GI എന്നത്, സ്രോതസ് സ്ഥലത്തിന്റെ അടിസ്ഥാന ഗുണം, സ്വഭാവം എന്നിവ കിട്ടിയിട്ടുള്ള ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥലത്ത് നിന്ന് വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന ഒരു അടയാളമാണ്. അതിന് ധാരാളം വിജയ കഥകളുണ്ട്. ഉദാരണത്തിന് വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെ Muga silk.

മരുന്ന് പേറ്റന്റുകളെക്കുറിച്ചുള്ള അവരുടെ ഭയം എന്താണ്, ഇന്‍ഡ്യന്‍ ഔഷധങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധം വിലപിടുച്ചതാവുകയാണോ? “മരുന്നിന് വില വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. [അയ്യടാ, എന്തിന് വില വര്‍ദ്ധിപ്പിക്കുന്നു ഇപ്പറയുന്ന പേറ്റന്റും IP ഉം കൊണ്ടുവന്നാല്‍ പോരേ?] ജനറിക് മരുന്നുകളുടെ പ്രധാന നിര്‍മ്മാതാക്കള്‍ എന്ന ഇന്‍ഡ്യയുടെ ശക്തി പ്രസിദ്ധമാണ്. അതിനെ നമുക്ക് ഉപയോഗപ്പെടുത്തണം(leverage).” [എല്ലാറ്റിനും കഴുകന്റെ കണ്ണ്.] അവരുടെ പ്രധാനപ്പെട്ട വിധിയായ 2007 ലെ Novartis വിധിയെക്കുറിച്ച് ഞാന്‍ ചോദിച്ചു. “Innovation ഉം invention ഉം ഒരു breakneck വേഗത്തിലാണ് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി സംഭവിക്കുന്നത്. നാം Agreement on Trade-Related Aspects of Intellectual Property Rights (TRIPS) ന്റെ ചുമതലകള്‍ നാം പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നമ്മുടെ രാജ്യം പേറ്റന്റ് നിയമത്തെ വീണ്ടും പരിശോധിക്കേണ്ടതായുണ്ട്. 2005 ല്‍ Indian Patents Act ന് ഭേദഗതി കൊണ്ടുവന്നു. section 3(d) അതിലൊന്നാണ്. Novartis കേസിന്റെ അടിസ്ഥാനം അതാണ്.”

TRIPS പ്രകാരം അംഗരാജ്യങ്ങള്‍ക്ക് സ്വന്തമായി പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ നയങ്ങള്‍ സ്വീകരിക്കാം. പക്ഷേ അത് TRIPS നിയമങ്ങളുമായി ഒത്തുപോകണം എന്ന് മാത്രം. വികസ്വര രാജ്യങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ വേണ്ടി TRIPS നെ വഴക്കമുള്ളതാക്കാനാണ് Doha Declaration കൊണ്ടുവന്നത്. പൊതുജനാരോഗ്യത്തെ പിന്‍തുണക്കുന്ന രീതിയില്‍ TRIPS നെ വിശകലനം ചെയ്യുകയും നടപ്പാക്കുകയും വേണമെന്നത് അടിവരയിടുന്നതാണ് Doha Declaration ന്റെ ഭാഷ. [എന്തൊരു ഔദാര്യം, എന്തൊരു പൊതുജന സ്നേഹം]

വാണിജ്യ താല്‍പ്പര്യങ്ങളുള്ള ഏതൊരു രാജ്യത്തെ ഏതൊരു വ്യക്തിയും ആ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ക്യാന്‍സര്‍ മരുന്നായ Gleevec (Imatinib) ന് ഒരു പേറ്റന്റ് Novartis അവകാശപ്പെട്ടു. എന്നാല്‍ അത് നിരസിക്കപ്പെട്ടു. നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് സാദ്ധ്യമല്ലാത്ത ഒരു മരുന്നിന് പേറ്റന്റിന് വേണ്ടി Novartis സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു.

Bayer versus Natco കേസിലെ compulsory licence (CL) നെക്കുറിച്ച് അവര്‍ വിശദീകരിച്ചു. “പേറ്റന്റ് അവകാശവും മരുന്ന് ലഭ്യതയും തമ്മില്‍ തുലനം ചെയ്യുന്ന സംവിധാനമാണ് CL. മൂന്ന് വ്യവസ്ഥകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഒരു CL നല്‍കുന്നു. അതിലൊന്ന് വിലയാണ്. കണ്ടുപിടുത്തത്തെക്കുറിച്ചുള്ള പൊതു ജനത്തിന്റെ ന്യായമായ ആവശ്യം നടപ്പാകണം. കണ്ടുപിടുത്തം പൊതുജനത്തിന് ലഭ്യമാകുന്ന വില താങ്ങാന്‍ പറ്റുന്നതാകണം. അത് ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ചു. യഥാര്‍ത്ഥത്തില്‍ ആ മൂന്ന് വ്യവസ്ഥകളിലേതെങ്കിലും ഒന്നിന് ‘ഇല്ല’ എന്നാണ് ഉത്തരമെങ്കില്‍ ആ കണ്ടുപിടുത്തത്തിന് CL കൊടുക്കും,” അവര്‍ പറഞ്ഞു.

ക്യാന്‍സറിനുള്ള മരുന്നായ Sorafenib tosylate ന് വേണ്ടി Natco ക്ക് CL കൊടുത്തതും അതിനെച്ചൊല്ലിയുണ്ടായ നിയമ വ്യവഹാരവും ഇന്‍ഡ്യയില്‍ ആദ്യത്തേതായിരുന്നു വൃക്കയിലേയും കരളിലേയും ക്യാന്‍സര്‍ ബാധിതരായവര്‍ക്കുള്ള ഒരു പ്രധാനപ്പെട്ട മരുന്നാണ് Sorafenib tosylate. ഒരു രോഗിക്ക് പ്രതിമാസം Rs 2.84 ലക്ഷം എന്ന വിലയില്‍ Nexavar എന്ന പേരൊടെയായിരുന്നു Bayer ആ മരുന്ന് വിറ്റിരുന്നത്. എന്നാല്‍ അത് ഇന്‍ഡ്യക്കാര്‍ക്ക് താങ്ങാവുന്ന വിലയായിരുന്നില്ല. ഒരു രോഗിക്ക് പ്രതിമാസം Rs 8,800 എന്ന താങ്ങാനാവുന്ന വിലയില്‍ Nexavar ന്റെ ഒരു ജനറിക് തരം കമ്പോളത്തിലിറക്കാന്‍ 2012 ല്‍ Natco Pharma ക്ക് Patent Controller ഒരു CL അനുവദിച്ചു. Intellectual Property Appellate Board (IPAB) ലും പിന്നീട് Bombay High Court ലും Bayer പരാതിപ്പെട്ടെങ്കിലും അവര്‍ പരാജയപ്പെട്ടു. 2014 ല്‍ Nexavar നുള്ള CL നീക്കം ചെയ്യണമെന്ന Bayer ന്റെ അപ്പീലിന് സുപ്രീം കോടതി പ്രോല്‍സാഹനവും കൊടുത്തില്ല.

എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല എന്ന് അവര്‍ അവസാനം പറഞ്ഞു.

— സ്രോതസ്സ് financialexpress.com By sushila ravindranath

എന്തിനാണ് ഈ ഞാണിന്‍മേല്‍ കളിയൊക്കെ. ഏത് കണ്ടുപിടുത്തമായാലും അത് പൊതുജനത്തെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അത് പൊതുവായി സ്വതന്ത്രമായി ലഭ്യമാകണം. അതില്‍ വേറെ വ്യവസ്ഥകളൊന്നും വേണ്ട. അങ്ങനെയുള്ളവര്‍ കണ്ടുപിടുത്തം നടത്തിയാല്‍ മതി.

ബൌദ്ധിക സ്വത്തവകാശം എന്ന വാക്ക് തെന്നെ ഒരു തട്ടിപ്പാണ്. അങ്ങനെയൊരും വാക്കേയില്ല.

1. “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്

2. ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’

3. സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )