ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ബര്‍ലിനിലെ പാര്‍ളമന്റ് തീരുമാനിച്ചു. ജര്‍മ്മന്‍ എണ്ണ ഭീമന്‍മാരായ RWE, E.ON ഫ്രഞ്ച് ഭീമനായ Total ല്‍ നിന്നും പെന്‍ഷന്‍ ഫണ്ടിന്റെ $85.28 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം ഫോസിലിന്ധന കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ഏഴാമത്തെ പ്രധാന നഗരമായ ബര്‍ലിനും അങ്ങനെ ചെയ്തത്. ഇതുവരെ പാരീസ്, കോപ്പന്‍ഹേഗന്‍, ഓസ്ലോ, സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ്, മെല്‍ബോണ്‍ എന്നീ നഗരങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെ 5 പെന്‍ഷന്‍ ഫണ്ടുകള്‍ $16000 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

— സ്രോതസ്സ് huffingtonpost.com

നിങ്ങള്‍ക്ക് ഫോസിലിന്ധന ഓഹരിയുണ്ടോ? ദയവ് ചെയ്ത് അത് ഉപേക്ഷിക്കൂ. (വില അധികം കുറയുന്നതിന് മുമ്പ്)

ഒരു അഭിപ്രായം ഇടൂ