മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്.

അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി പ്രകടനം നടത്തും. അവരെ വഞ്ചിച്ചുകൊണ്ട് തട്ട് കമ്പനികള്‍ ആ വിവരങ്ങള്‍ അധികാരികള്‍ക്ക് പങ്കുവെച്ച് കാശുണ്ടാക്കും. അതാണ് അവരുടെ ബിസിനസ് മോഡല്‍.

ഫേസ്‌ബുക്ക് വിദേശ രാജ്യത്തില്‍ ആസ്ഥാനമായ ഒരു തട്ട് കമ്പനിയാണ്. അമേരിക്കന്‍ പോലീസിനോടാണ് അവര്‍ക്ക് പ്രതിപത്തി. സത്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്വകാര്യ കമ്പനികളെ കൊണ്ട് ചെയ്യുക്കുകയാണ് അവടെ. സ്വകാര്യ കമ്പനികള്‍ക്ക് എന്തും ചെയ്യാമല്ലോ, ആരും അറിയുകയുമില്ല, ആരേയും അറിയിക്കേണ്ടതുമില്ല. തട്ട് കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്ന ചാരപ്പണി അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നു എന്ന് കരുതിയാല്‍ എന്താവും ഉണ്ടാകുക? ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറയുന്നത് പോലെ വലിയ പ്രതിഷേധമുണ്ടാകില്ലേ. സ്വകാര്യ കമ്പനികളുടെ ഗുണം അതാണ്.

ഫേസ്‌ബുക്ക് നടത്തുന്ന സാമൂഹ്യ പരീക്ഷണങ്ങളെക്കുറിച്ച് എത്രയധികം റിപ്പോര്‍ട്ടുകള്‍ ഇനതിനകം വന്നിരിക്കുന്നു. എന്തിന് അമേരിക്കന്‍ പോലീസ് ചെയ്യുന്ന കാര്യങ്ങളെല്ലാം വിശദമായി എഡ്‌വേര്‍ഡ് സ്നോഡനും വിക്കിലീക്സുമൊക്കെ വ്യക്തമാക്കിയതുമാണ്. ഈ കമ്പനി നടത്തുന്ന രഹസ്യാന്വേഷണത്തിനെതിരെ ബല്‍ജിയത്തിലെ ജനം കേസ് കൊടുക്കുകയുണ്ടായി. ജനത്തിനുകൂലമായി കീഴ് കോടതി എടുത്ത വിധികയെ ഇപ്പോള്‍ ഒരു അപ്പീല്‍ കോടതി റദ്ദാക്കി കമ്പനിയെ പിന്‍തുണക്കുകയാണ് ചെയ്തത്. പക്ഷേ നാം ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കാന്‍ വിസമ്മതിക്കുന്നു. അതാണ് അവരുടെ വിജയം.

എന്നാല്‍ അമേരിക്കയിലെ സെര്‍വ്വറില്‍ നമ്മുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നമ്മുടെ തന്നെ സെര്‍വ്വറില്‍ വിവരങ്ങള്‍ സുക്ഷിച്ചാലോ? അതിനുള്ള വഴിയാണ് diaspora. കേരള സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ diaspora ഇന്‍സ്റ്റാള്‍ ചെയ്യുക. ഫേസ്‌ബുക്കില്‍ നിന്ന് കിട്ടുന്ന സേവനങ്ങളെല്ലാം ചാരപ്പണിക്ക് വിധേയരാകാതെ നമുക്ക് ലഭ്യമാകും.

നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഫേസ്‌ബുക്ക്, ജിമെയില്‍ പോലുള്ള തട്ട് കമ്പികളുടെ ഉപയോഗം കേരള സര്‍ക്കാര്‍ ഉപേക്ഷിക്കുക. ഒപ്പം ജനങ്ങളും.

ഫേസ്‌ബുക്ക് അടിമത്തം ഒഴുവാക്കാന്‍ പറ്റുന്നില്ലെങ്കില്‍ ദയവ് ചെയ്ത് അതിന്റെ ഒപ്പം ഒരു diaspora സേവനം കൂടി നല്‍കുക എന്ന് അപേക്ഷിക്കുന്നു.

കാണുക: ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?

Nullius in verba


എഴുതിയത്: ജഗദീശ്.എസ്സ്.
 

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )