ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ.
— സ്രോതസ്സ് democracynow.org