കൊളംബിയയില്‍ അന്യായമായ ഖനനത്തെ എതിര്‍ക്കുന്ന മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നു. സൈനിക വേഷം ധരിച്ച തോക്കുധാരികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ Joel Meneses, Nereo Meneses Guzmán, Ariel Sotelo എന്നിവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ക്കകം അവരുടെ ശവശരീരം കണ്ടെടുത്തു. campesino സംഘടനയായ CIMA യുടെ സ്ഥാപകനാണ് Joel Meneses കൊളംബിയന്‍ സര്‍ക്കാരും FARC റിബലുകളും ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വെച്ച ദിവസം തന്നെ ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 2015 ല്‍ 300 പരിസ്ഥിതി പ്രവര്‍ത്തകരാണ് കൊളംബിയയില്‍ കൊലചെയ്യപ്പെട്ടത്.
— സ്രോതസ്സ് democracynow.org
നമ്മുടെ സാങ്കേതികവിദ്യാകളിലൊക്കെ ഇത്തരം സാധാരണ മനുഷ്യരുടെ ചോര അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്ന ബോധത്തോടെ വേണം അവ ഉപയോഗിക്കാന്‍.