അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

കഴിഞ്ഞ രാത്രിയില്‍ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 10 കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകരെ ജയില്‍ അടച്ചു. “കാലാവസ്ഥാ മഹാദുരന്തം ഇല്ലാതാക്കാനും” പണി നടക്കുന്ന North Dakota Access Pipeline നെതിരെയുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കാനും ആണ് അവര്‍ അത് ചെയ്തത്. വിവാദപരമായ പൈപ്പ് ലൈന്‍ നിര്‍ത്തലാക്കാനായി First Nations നടത്തുന്ന സമരത്തിന്റെ ഐക്യദാര്‍ഠ്യമായി Leonard, Minnesota യിലെ Enbridge ന്റെ line 4 ഉം 67 ഉം; Walhalla, North Dakota യിലെ TransCanada യുടെ Keystone; Coal Banks Landing, Montana യിലെ Spectra Energy യുടെ Express പൈപ്പ് ലൈന്‍; Anacortes, Washingtonയിലെ Kinder-Morgan യുടെ Trans-Mountain പൈപ്പ് ലൈന്‍ എന്നിവയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്.

അവരുടെ പ്രവര്‍ത്തി കാലാവസ്ഥാ ദുരന്തത്തെ ഇല്ലാതാക്കാനും Standing Rock ലെ ജല സംരക്ഷകരെ പിന്‍തുണക്കാനും. ആണ്. “നാം ഫോസിലിന്ധന വ്യവസായത്തെ നിര്‍ത്തലാക്കണം” എന്ന് അവര്‍ പറഞ്ഞു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ