ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു.
“നെഗറ്റീവ് ഉദ്‌വമനം എന്നത് ഒരു ഇന്‍ഷുറന്‍സ് പോളിസിയല്ല. പകരം അത് വലിയ വിലകൊടുക്കേണ്ട ഒരു ചൂത് കളിയാണ്,” എന്ന് പ്രബന്ധമെഴുതിയ Kevin Anderson ഉം Glen Peters ഉം പറയുന്നു. United Kingdom ലെ University of Manchester ല്‍ പ്രവര്‍ത്തിക്കുന്ന Tyndall Centre for Climate Change Research ന്റെ ഡപ്യൂട്ടി ഡയറക്റ്ററാണ് Anderson, നോര്‍വ്വേയിലെ കാലാവസ്ഥാ ഗവേഷണ സ്ഥാപനമായ CICERO ലെ ഗവേഷകനാണ് Peters.
— സ്രോതസ്സ് climatecentral.org