ശതകോടിക്കണക്കിന് നികുതിദായകരുടെ പണം എണ്ണ പ്രകൃതി വാതക കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്നത് വഴി കാര്‍ബണിന് ക്യാനഡ ഏര്‍പ്പെടുത്തിയ വില എത്രമാത്രം ചെറുതാക്കുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് ക്യാനഡയിലെ നാല് പ്രധാനപ്പെട്ട പരിസ്ഥിതി സംഘങ്ങള്‍ പുറത്തുവിട്ടു. പ്രതിവര്‍ഷം $330 കോടി ഡോളറാണ് ക്യാനഡ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് കൊടുക്കുന്നത്. ഈ തുക എന്നത് ഒരു ടണ്‍ CO2 മലിനീകരണത്തിന് $19 ഡോളര്‍ എന്ന തോതില്‍ കാര്‍ബണ്‍ വില നല്‍കുന്നതിന് തുല്യമാണ്. 2018 ല്‍ പ്രധാനമന്ത്രി Justin Trudeau കൊണ്ടുവരാന്‍ പോകുന്ന കാര്‍ബണ്‍ വിലയെ വലിയ തോതില്‍ കുറക്കുന്ന പരിപാടിയാണ്. ഫോസില്‍ ഇന്ധന കമ്പനികളില്‍ നിന്ന് പണം പിടിച്ചെടുക്കുന്നതിന് പകരം പണം സര്‍ക്കാരില്‍ നിന്ന് ഫോസില്‍ ഇന്ധന കമ്പനിക്കളിലേക്കൊഴുകുന്നതാണ് അതിന്റെ ഫലം.
— സ്രോതസ്സ് priceofoil.org