യെമനിലെ സാനായില്‍ (Sana’a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files).
യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്.
യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച ആയുധങ്ങളുടെ തരം ഒക്കെ വിശദമാക്കുന്നു: വിമാനം, കപ്പല്‍, വാഹനങ്ങള്‍, സമുദ്ര അതിര്‍ത്തി നിയന്ത്രത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, അമേരിക്കന്‍ biometric systems വാങ്ങിയത് എന്നിവ.
2015 ഫെബ്രുവരി വരെ യെമനില്‍ അമേരിക്കയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. രാജ്യത്ത് പല സ്ഥലത്തും അസ്വസ്ഥതകള്‍ പ്രകടമായ സമയത്ത് അമേരിക്ക എംബസി അടച്ച് നാടുവിട്ടു. മാസങ്ങള്‍ക്ക് ശേഷം യുദ്ധം തുടങ്ങി.
— സ്രോതസ്സ് wikileaks.org