ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’

മുമ്പത്തെ National Security Agency (NSA) കരാറുകാരനും whistleblower ഉം ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് Stockholm ല്‍ നടന്ന ഇന്റര്‍നെറ്റ് കോണ്‍ഫെറന്‍സില്‍ അഭിപ്രായം പറഞ്ഞു. “ട്രമ്പ് വെറും പ്രസിഡന്റ് മാത്രമാണ്. അത് പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. എന്നാല്‍ അത്തരം ധാരാളം സ്ഥാനങ്ങളിലൊന്ന് മാത്രം.“

വിവരങ്ങള്‍ ചോര്‍ത്തിയതിന് Espionage Act പ്രകാരം അമേരിക്ക അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സ്നോഡന്‍. അമേരിക്കയിലെ പൊതുജനങ്ങളെ NSA രഹസ്യാന്വേഷണം നടത്തുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. ട്രമ്പ് സര്‍ക്കാറിന്റെ അറസ്റ്റ് ശ്രമത്തെക്കുറിക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു,

“ഞാന്‍ അത് കാര്യമാക്കുന്നില്ല. ഭിന്നാഭിപ്രായമുള്ളവരെ കൊല്ലണം എന്ന പറയുന്ന വ്യക്തിയെ CIA യുടെ പുതിയ തലവനായി നിയോഗിച്ചു. എന്നാല്‍ എന്നെ ഒരു ബസ് ഇടിക്കുകയോ, ഡ്രോണ്‍ വെടിവെക്കുകയോ, വിമാനത്തില്‍ നിന്ന് തള്ളി പുറത്തിടുകയോ ചെയ്യുകയാണെങ്കില്‍ അതൊന്നും എനിക്ക് പ്രശ്നമില്ല. കാരണം ഞാന്‍ എന്നെക്കുറിച്ചുള്ള തീരുമാനങ്ങള്‍ മുമ്പ് തന്നെ എടുത്തതാണ്.”

— സ്രോതസ്സ് ibtimes.com

ഒരു അഭിപ്രായം ഇടൂ